top of page

വിഷവായുവിന് വിരാമമിടാൻ പദ്ധതികൾ പലവിധം

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Jun 3
  • 1 min read
ree

തലസ്ഥാന നഗരം ദീർഘനാളായി അനുഭവിക്കുന്ന അന്തരീക്ഷ മലിനീകരണത്തിന് പ്രതിവിധി കാണാൻ ഡൽഹി ഗവൺമെന്‍റ് പല പദ്ധതികൾ നടപ്പിലാക്കും. കൃത്രിമ മഴയാണ് സജീവ പരിഗണനയിലുള്ള ഒരു പദ്ധതി. അതിനായുള്ള ക്ലൗഡ് സീഡിംഗ് പ്രോജക്‌ട് തയ്യാറാക്കാൻ കാൺപൂർ IIT യുമായി സർക്കാർ ധാരണാപത്രത്തിൽ ഒപ്പുവെച്ചു. ചരിത്രപരമായ നടപടികൾ എടുത്തു വരികയാണെന്നും താമസിയാതെ മാറ്റം പ്രകടമാകുമെന്നും മുഖ്യമന്ത്രി രേഖാ ഗുപ്‍ത പറഞ്ഞു.


അന്തരീക്ഷ മലിനീകരണം കൂടുതൽ അനുഭവപ്പെടുന്ന 13 ഹോട്ട്‍സ്‍പോട്ടുകൾ വേർതിരിച്ചിട്ടുണ്ട്. ഉയരം കൂടിയ കെട്ടിടങ്ങൾക്ക് മുകളിൽ ആന്‍റി-സ്‍മോഗ് ഗണ്ണുകൾ സ്ഥാപിക്കും. പൊടിപടലങ്ങൾ ശമിപ്പിക്കാൻ ആയിരത്തോളം വാട്ടർ സ്പ്രിങ്ക്‌ളറുകളും വിന്യസിക്കും. മൊബൈൽ റോഡ് സ്വീപ്പറുകൾ ഉൾപ്പെടെ വേറെയും പലവിധ നടപടികൾ എടുത്തുവരികയാണ്.


2027 ആകുമ്പോഴേക്കും നഗരത്തിൽ 2000 ഇലക്ട്രിക് ബസ്സുകൾ ഓടിക്കുമെന്നും, 18,000 ചാർജ്ജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page