top of page

വിഷു-ഈസ്റ്റർ ആഘോഷം നടത്തി

  • റെജി നെല്ലിക്കുന്നത്ത്
  • Apr 8, 2024
  • 1 min read


ree

ഡൽഹി മലയാളി അസോസിയേഷൻ ആർ.കെ. പുരം ഏരിയ വിഷു-ഈസ്റ്റർ ആഘോഷങ്ങൾ നടത്തി. ഹാൻഡ്‌ലൂം ഡെവലപ്മെന്റ് കമ്മീഷണർ ഡോ എം. ബീന, ഐ.എ.എസ്. മുഖ്യാതിഥിയായിരുന്നു. ഏരിയ ചെയർമാൻ എം. ജയചന്ദ്രന്റെ അധ്യക്ഷതയിൽ ചേർന്ന സാംസ്കാരിക സമ്മേളനം ഡി.എം.എ. പ്രസിഡന്റ് കെ. രഘുനാഥ് ഉദ്ഘാടനം ചെയ്‌തു.

നിറഞ്ഞ ജനാവലിക്കു മുമ്പാകെ, ടി രാമചന്ദ്രൻ, ഐസക് മാത്യു, മുരളിധരൻ പി, ടി.ഡി.ജയപ്രസാദ്, സജി പി. രാജ്, സുജിത്‌ കെ.പി., മാനസ് കൃഷ്ണ, ജ്യോതിക മാട്ടുമ്മൽ എന്നിവരെ ആദരിച്ച ചടങ്ങിൽ മുഖ്യാതിഥി ഫാ.സുനിൽ അഗസ്റ്റിൻ, ഡിഎംഎ ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, ഏരിയ വൈസ് ചെയർമാൻ എം.കെ. വിജയകുമാരൻ, സെക്രട്ടറി രത്‌നാകരൻ നമ്പ്യാർ, മുൻ ഭാരവാഹികളായ, ജി.ശിവശങ്കരൻ, ഓ. ഷാജികുമാർ, ലൂണ രാജൻ, മെഹ്‌റോളി ഏരിയ ചെയർമാൻ ഡോ ഹരീന്ദൻ ആചാരി എന്നിവർ സംസാരിച്ചു.

അത്താഴ വിരുന്നിനു മുമ്പായി ഏരിയ കുടുംബാംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ ഏരിയയയുടെ പ്രവർത്തന ധനശേഖരണാർത്ഥമുള്ള ലക്കി ഡിപ്പ് നറുക്കെടുപ്പ് എന്നിവ നടന്നു.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page