വിവാഹമോചനം പാലിൽ കുളിച്ച് ആഘോഷിച്ച് ഭർത്താവ്
- ന്യൂസ് ബ്യൂറോ , ഡൽഹി
- Jul 13
- 1 min read

മണിക് അലിയെന്ന യുവാവിന് സന്തോഷം കൊണ്ട് നിൽക്കാനും ഇരിക്കാനുമാകുന്നില്ല. വളരെ നാളായി ശ്രമിച്ചുകൊണ്ടിരുന്ന വിവാഹമോചനം യാഥാർത്ഥ്യമായിരിക്കുന്നു. ഭാര്യ കാമുകനുമൊത്ത് കറങ്ങുന്നത് അറിഞ്ഞെങ്കിലും കുടുംബത്തിന്‍റെയും കുഞ്ഞുങ്ങളുടെയും സ്വസ്ഥതക്ക് വേണ്ടി മിണ്ടാതിരിക്കുകയായിരുന്നു ആസ്സാം സ്വദേശിയായ മണിക് അലി. സഹികെട്ടാണ് വിവാഹമോചനത്തിന് മുൻകൈ എടുത്തത്. നൽബാരി ജില്ലയിലാണ് സംഭവം.
നിയമപരമായി വിവാഹമോചനം ലഭിച്ച വിവരം അഭിഭാഷകൻ അറിയിച്ചതോടെ അലിക്ക് അടക്കാനാകാത്ത സന്തോഷം. പാലിൽ കുളിച്ചാണ് ആഘോഷം നടത്തിയത്. നാല് ബക്കറ്റുകളിൽ പാൽ നിറച്ചുവെച്ച് അത് കോരിയൊഴിച്ച് കുളിച്ചു. 40 ലിറ്റർ പാലാണ് വാങ്ങിയത്. ഞാൻ സ്വതന്ത്രനായി എന്ന് ഇടയ്ക്കിടെ ഉറക്കെ പറഞ്ഞുകൊണ്ടായിരുന്നു കുളി. പാൽ സ്‍നാനം അയാൾ തന്നെ വീഡിയോയിൽ പകർത്തി പ്രചരിപ്പിക്കുകയും ചെയ്തു. ഭാര്യ വിവാഹത്തിന് മുമ്പ് രണ്ട് തവണ ഒളിച്ചോടിയതാണെന്ന് അടുത്തറിയാവുന്നവർ അടക്കം പറഞ്ഞു. സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോ ഇതിനകം 30 ലക്ഷം പേർ കണ്ടു.










Comments