top of page

വെള്ളം പാഴാക്കുന്നവർ വലിയ വില നൽകേണ്ടി വരും

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • May 29, 2024
  • 1 min read
ree

ഡൽഹിയിൽ ചുട്ടുപൊള്ളുന്ന ചൂടിനൊപ്പം വേണ്ടത്ര വെള്ളം കിട്ടാതെ പല ഭാഗങ്ങളിലും ജനം വലയുകയാണ്. ഡൽഹിക്ക് അർഹതപ്പെട്ട ജലവിഹിതം വിട്ടുകൊടുക്കാൻ ഹരിയാന വിസമ്മതിക്കുന്നതാണ് പെട്ടെന്നുള്ള ജലവിതരണ പ്രതിസന്ധിക്ക് കാരണം.


അതേസമയം ഗാർഹികാവശ്യങ്ങൾക്കുള്ള വെള്ളം വാണിജ്യ സ്ഥാപനങ്ങളും നിർമ്മാണ സൈറ്റുകളും മറ്റും നിയമവിരുദ്ധമായി കണക്ഷനുകൾ തിരിച്ചുവിട്ട് എടുക്കുന്നത് പ്രതിസന്ധി രൂക്ഷമാക്കിയിട്ടുണ്ട്. അതിനും പുറമെയാണ് പല സ്ഥലങ്ങളിലും വെള്ളം പാഴായി പോകുന്നതും ശ്രദ്ധയിൽ പെട്ടിരിക്കുന്നത്. വാട്ടർ ടാങ്ക് കവിഞ്ഞൊഴുകുന്നത് നിത്യ സംഭവമാണ്. അത് നിയന്ത്രിക്കാൻ ഗവൺമെന്‍റ് കനത്ത പിഴ ഏർപ്പെടുത്താൻ തീരുമാനിച്ചു. വെള്ളം പാഴാക്കുന്നവരെ കണ്ടെത്തി 2000 രൂപ പിഴ ഈടാക്കാനാണ് നിർദ്ദേശം. നഗരത്തിന്‍റെ പല ഭാഗങ്ങളിലായി 200 ടീമുകളെ നിയോഗിക്കാൻ ജല ബോർഡിന്‍റെ CEO ക്ക് ഗവൺമെന്‍റ് നിർദ്ദേശം നൽകിയിട്ടുണ്ട്.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page