top of page

വില്യംസിനും വിൽമോറിനും ഇനി മടങ്ങാം; ഫാൽക്കൺ 9 കുതിച്ചുയർന്നു

  • പി. വി ജോസഫ്
  • Mar 15
  • 1 min read
ree

ഒമ്പത് മാസത്തെ ബഹിരാകാശ വാസത്തിന് ശേഷം സുനിതാ വില്യംസിനും ബുച്ച് വിൽമോറിനും ഭൂമിയിലേക്കുള്ള മടക്കത്തിന് വഴിതെളിഞ്ഞു. നാസയും സ്‍പേസ്‍എക്‌സും സംയുക്തമായി ഒരുക്കിയ ക്രൂ-10 മിഷന്‍റെ ഭാഗമായ സ്‍പേസ് എക്‌സ് ഡ്രാഗൺ ക്യാപ്‍സ്യൂൾ വിക്ഷേപിച്ചു. ഫ്ലോറിഡയിലെ കെന്നഡി സ്‍പേസ് സെന്‍ററിൽ നിന്ന് വെള്ളിയാഴ്ച്ച വൈകിട്ട് പ്രാദേശിക സമയം 7.03 നാണ് ഫാൽക്കൺ 9 റോക്കറ്റ് കുതിച്ചുയർന്നത്. ബഹിരാകാശ നിലയത്തിലേക്കുള്ള പതിവ് സ്റ്റാഫ് റൊട്ടേഷന്‍റെ ഭാഗമായ ക്രൂ-10 ദൗത്യത്തിൽ നാല് പേരുണ്ട്. അവർ ചെന്ന് നിലയത്തിന്‍റെ പ്രവർത്തന ചുമതല ഏൽക്കുന്നതോടെ സുനിതക്കും വിൽമോറിനും മടങ്ങാനാകും.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page