വൈറ്റ് ഹൗസിലെ സെക്കന്‍റ് ലേഡി ഇന്ത്യൻ വംശജ
- ന്യൂസ് ബ്യൂറോ , ഡൽഹി
- Nov 7, 2024
- 1 min read

ജെ.ഡി വാൻസിനൊപ്പം ഉഷ തിരഞ്ഞെടുപ്പ് റാലിയിൽ
ഇന്ത്യൻ വംശജയായ കമലാ ഹാരിസ്സിന് പ്രസിഡന്‍റ് പദവിയിൽ എത്താൻ കഴിഞ്ഞില്ലെങ്കിലും അമേരിക്കയിലെ സെക്കന്‍റ് ലേഡി ഇനി ഇന്ത്യൻ വംശജ ആയിരിക്കും. വൈസ് പ്രസിഡന്‍റ് ജെ.ഡി വാൻസിന്‍റെ ഭാര്യ ഉഷ ചിലുകുരിയാണ് സെക്കന്‍റ് ലേഡി. 1986 ൽ ആന്ധ്രാപ്രദേശിൽ നിന്ന് കുടിയേറിയ മാതാപിതാക്കളുടെ മകളായ ഉഷ കാലിഫോർണിയയിലാണ് വളർന്നത്. യെലെ ലോ സ്‍കൂളിൽ കണ്ടുമുട്ടിയ വാൻസിനെ 2014 ൽ വിവാഹം കഴിച്ചു. ഹൈന്ദവ ആചാരങ്ങളോടെ ആയിരുന്നു വിവാഹം. മൂന്ന് മക്കളുണ്ട്. നിലവിൽ സാൻ ഫ്രാൻസിസ്ക്കോയിൽ ഒരു കമ്പനിയിലെ കോർപ്പറേറ്റ് ലിറ്റിഗേറ്ററാണ്.










Comments