വിരമിക്കൽ ചരിത്രമാകുന്നു.
- ന്യൂസ് ബ്യൂറോ , ഡൽഹി
- Jun 6
- 1 min read

ഡൽഹി പോലീസിന്റെ ചരിത്രത്തിൽ ആദ്യമായി 2025 മെയ് മാസം സർവീസിൽ നിന്നും വിരമിച്ചത് 72 ൽ പരം മലയാളി പോലീസുകാർ.
പോലീസിലെ വിവിധ സ്ഥാനങ്ങളിൽ വിലമതിക്കാനാവാത്ത സേവനങ്ങൾ അനുഷ്ഠിച്ച മലയാളി പോലീസുകാരെ മെയിൻ സെക്യൂരിറ്റി ലൈൻ ബാപ്പു ദാമിൽ വെച്ച് ഡൽഹി പോലീസ് മലയാളികളുടെ മാതൃ സംഘടനയായ കൈരളി വെൽഫെയർ & കൾച്ചറൽ സൊസൈറ്റി യാത്രയയപ്പു നൽകി ആദരിച്ചു.
ചടങ്ങിൽ പ്രസിഡന്റ് ശ്രീ രാജൻ പി എൻ, സെക്രട്ടറി ശ്രീ വി. ആർ. ഷിബു, ട്രഷറര്‍ ശ്രീ സുരേഷ് കുമാർ, അപ്പൂസ് ഷാജി, സജീവ് മണിമല, വിരമിച്ച അംഗങ്ങളായ ജയകൃഷ്ണൻ, ചന്ദ്രൻ പി ടി, ചന്ദ്രൻ കെ. പി, എന്നിവർ സംസാരിച്ചു.










Comments