top of page

വ്യോമസേനയിലെ പരിശീലനത്തിലൂടെ ബാഡ്‍മിന്‍റണിൽ തിളങ്ങിയ ഷിബു സേവ്യർ

  • റെജി നെല്ലിക്കുന്നത്ത്
  • Mar 20, 2024
  • 1 min read



ree

വ്യോമസേനയുടെ ഭാഗമായത് ഷിബു സേവ്യറിന് രാജ്യസേവനത്തിന് മാത്രമല്ല ബാഡ്‍മിന്‍റണിൽ ഒരു പ്രൊഫഷണൽ സ്പോർട്ട്‍സ്‍മാൻ ആകാനുള്ള അവസരവും നൽകി. വ്യോമസേനയുടെ വിവിധ കേന്ദ്രങ്ങളിൽ നിന്ന് ഇഷ്‍ട കായിക ഇനത്തിൽ വിദഗ്‌ധ പരിശീലനം ലഭിച്ചതാണ് ഈ ആലപ്പുഴക്കാരന് കരുത്ത് പകർന്നത്.

വ്യോമസേനയുടെ മെഡിക്കൽ വിഭാഗത്തിൽ 20 വർഷത്തെ സ്‍തുത്യർഹ സേവനം പൂർത്തിയാക്കി വിരമിച്ച ഷിബു ഇപ്പോൾ ബുരാഡിയിലെ ഒരു സർക്കാർ സ്‍കൂളിലാണ് ജോലി ചെയ്യുന്നത്.

ഡബിൾസിലും കളിക്കുന്ന ഷിബുവിന് കൂടുതൽ തിളങ്ങാനായത് സിംഗിൾസിലാണ്. വിവിധ സേനാവിഭാഗങ്ങൾ തമ്മിൽ നടക്കാറുള്ള മത്സരങ്ങളിൽ മികവ് തെളിയിച്ചിട്ടുമുണ്ട്. ഡൽഹി സംസ്ഥാന ചാമ്പ്യൻഷിപ്പിൽ 2020 ലും ഈ വർഷവും സിംഗിൾസിൽ ചാമ്പ്യൻ പട്ടം കരസ്ഥമാക്കി. ഡൽഹി ഹരിനഗറിലാണ് ഇപ്പോൾ താമസമാക്കിയിരിക്കുന്നത്. ഭാര്യ ദീൻദയാൽ ഉപാധ്യായ ആശുപത്രിയിൽ നേഴ്‌സാണ്. എറിനും കെവിനുമാണ് മക്കൾ.

ഡൽഹിയിലും പരിസര പ്രദേശങ്ങളിലും നടക്കാറുള്ള ക്ലബ്ബ് മത്സരങ്ങളിൽ ഇപ്പോഴും പങ്കെടുക്കാറുണ്ട്. മലയാളി സംഘടനകളുടെ മത്സരക്കളങ്ങളിൽ സജീവമായ ഷിബു ഹരിനഗറിലെ മലയാളികൾ രൂപീകരിച്ച ഫ്രണ്ട്‍സ് ഷട്ടിലേഴ്‌സ് ബാഡ്‍മിന്‍റൺ ടീമിലും അംഗമാണ്.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page