top of page

വ്യാപക മഴയുമായി കാലവർഷം നേരത്തെയെത്തി

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • 6 days ago
  • 1 min read

തെക്കു പടിഞ്ഞാറൻ കാലവർഷം കേരളത്തിലെത്തി. ഇത്ര നേരത്തെ കാലവർഷം ഇന്ത്യയിൽ എത്തുന്നത് 2009 ന് ശേഷം ആദ്യമായാണെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. സാധാരണയായി ജൂൺ 1 ന് കേരളത്തിലെത്തുന്ന കാലവർഷം ജൂലൈ 8 ആകുമ്പോഴേക്കും രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിക്കാറാണ് പതിവ്. 2025 ൽ സാധാരണയിലും കൂടുതൽ മഴ പെയ്യുമെന്ന് കാലാവസ്ഥാ കേന്ദ്രം ഏപ്രിൽ മാസത്തെ പ്രവചനത്തിൽ അറിയിച്ചിരുന്നു.


അതിതീവ്ര മഴയുടെ സാധ്യത മുൻ നിർത്തി കേരളത്തിൽ ഇന്നും അടുത്ത ദിവസങ്ങളിലുമായി മിക്ക ജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page