വ്യാജരേഖയിൽ വസ്‍തുവിൽപ്പന; ദ്വാരകയിൽ 3 പേർ പിടിയിൽ
- ന്യൂസ് ബ്യൂറോ , ഡൽഹി
- Dec 20, 2024
- 1 min read

വ്യാജ രേഖയുണ്ടാക്കി വീട് വിറ്റതുമായി ബന്ധപ്പെട്ട് ഡൽഹി പോലീസ് മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ദ്വാരക സെക്‌ടർ 6 ലാണ് 70 വയസ്സുള്ള സ്ത്രീ ഉൾപ്പെടെ മൂന്ന് പേർ പിടിയിലായത്. പ്രോപ്പർട്ടിയുടെ ഒറിജിനൽ ഉടമസ്ഥൻ കഴിഞ്ഞ വർഷം മരിച്ചു. അതേ തുടർന്നാണ് രേഖയിൽ കൃത്രിമം കാട്ടി വിൽപ്പന നടത്തിയത്. മരിച്ചയാളുടെ സഹോദരീ ഭർത്താവ് നൽകിയ പരാതിയിലാണ് പോലീസ് അന്വേഷണം നടത്തിയത്. പ്രോപ്പർട്ടി വ്യാജരേഖ നിർമ്മിച്ച് 1.85 കോടി രൂപക്കാണ് വിറ്റതെന്ന് പോലീസ് ഡെപ്യൂട്ടി കമ്മീഷണർ (ദ്വാരക) അങ്കിത് സിംഗ് പറഞ്ഞു. ഒരു പ്രോപ്പർട്ടി ഡീലറാണ് വ്യാജരേഖ ഉണ്ടാക്കിയതും വിൽപ്പനക്ക് പ്രേരിപ്പിച്ചതുമെന്ന് അദ്ദേഹം അറിയിച്ചു.










Comments