വിമാനത്തിൽ തീയും പുകയും; യാത്രക്കാർ വിമാനച്ചിറകിൽ
- പി. വി ജോസഫ്
- Mar 14
- 1 min read

ലാൻഡ് ചെയ്ത വിമാനത്തിൽ തീയും പുകയും നിറഞ്ഞതോടെ പരിഭ്രാന്തരായ യാത്രക്കാർ ഇറങ്ങി നിന്നത് വിമാനത്തിന്‍റെ ചിറകിൽ. അടിയന്തരമായി ഡെൻവർ ഇന്‍റർനാഷണൽ എയർപോർട്ടിൽ ഇറക്കിയ അമേരിക്കൻ എയർലൈൻസ് വിമാനത്തിലാണ് സംഭവം. 172 യാത്രക്കാരും ആറ് ജീവനക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ലാൻഡ് ചെയ്തയുടൻ എഞ്ചിന് തീ പിടിക്കുകയായിരുന്നു. ആളപായമില്ല, ആർക്കും ഗുരതരമായ പരിക്കോ പൊള്ളലോ ഉണ്ടായില്ലെന്നും എയർപോർട്ട് അധികൃതർ അറിയിച്ചു.










Comments