top of page

വേനൽച്ചൂടിൽ കരുതലെടുക്കാം

  • സ്വന്തം ലേഖകൻ
  • Apr 27, 2024
  • 1 min read

വടക്കൻ സംസ്ഥാനങ്ങളിലെ ഉഷ്ണകാലം വളരെ തീവ്രത കൂടിയതാണ്. ഭക്ഷണവും വസ്ത്രധാരണവും അതിനനുസൃതമായി മാറ്റേണ്ടത് അത്യാവശ്യമാണ്. ജലാംശം കൂടുതലുള്ള പഴങ്ങളും പച്ചക്കറികളും തണ്ണിമത്തൻ വെള്ളരിക്ക തുടങ്ങിയവയും പെടുത്തേണ്ടതാണ്. തൈര് ചേർന്ന സലാഡുകൾ ഉത്തമമാണ്. എണ്ണപ്പലഹാരങ്ങൾ എണ്ണയിൽ വറുത്ത ഭക്ഷണം ഒഴിവാക്കണം. ഇവ ശരീരത്തിലെ ഊഷ്മാവ് കൂട്ടാൻ കാരണമാവും. ശരീര പ്രവർത്തനങ്ങൾ മന്ദഗതിയിലാകും. അതിന് പകരം പരിപ്പ്, ചോറ്, ചപ്പാത്തി എന്നിവ ഉൾപ്പെടുത്തണം. സംഭാരം ശരീരത്തിന്‍റെ താപം കുറയ്ക്കാൻ സഹായിക്കും. ഐസ് ഉപയോഗിച്ച് പാനീയങ്ങൾ തണുപ്പിക്കുന്നത് പ്രതിരോധശക്തി

ഹെർബൽ ചായകളും ദഹനത്തിന് വളരെ സഹായിക്കും. മല്ലി, ഏലക്ക തുടങ്ങിയ മസാലകൾ ഉപയോഗിക്കാം. കുരുമുളക്, വെളുത്തുള്ളി, മുളക് ഒഴിവാക്കണം

ചന്ദനം അരച്ച് ശിരസ്സിലും ശരീരത്തിലും പുരട്ടുന്നത് നല്ലതാണ്. ചൂട് കൂടിയ ദിവസങ്ങളിൽ ജോലികൾ കഴിവതും രാവിലെയും വൈകുന്നേരവും ചെയ്യുക. ബാക്കി സമയങ്ങൾ വിശ്രമത്തിനായി ഉപയോഗിക്കാം. നല്ലെണ്ണ, വെളിച്ചെണ്ണ ശരീരത്തിലും തലയിലും തേച്ചു കുളിക്കുന്നത് മനസ്സിനും ശരീരത്തിനും ഉന്മേഷം നൽകും.

അമിതാഹാരം ഒഴിവാക്കണം. മിതമായ ആഹാരം കഴിക്കുന്നത് ശരീര താപം നിയന്ത്രിക്കുന്നതിന് സഹായിക്കും.

മാനസിക സമ്മർദ്ദം ഒഴിവാക്കുന്നതിനായി യോഗ, മെഡിറ്റേഷൻ എന്നിവ നല്ലതാണ്.മഞ്ഞപ്പിത്തം, വയറിളക്കം തുടങ്ങിയ രോഗങ്ങൾ ഉണ്ടാകാൻ സാധ്യത ഉണ്ട്. രോഗപ്രധിരോധ മാർഗങ്ങൾ പാലിക്കണം. വഴിയിൽ നിന്നും ആഹാരം വാങ്ങി കഴിക്കുന്ന ശീലം ഒഴിവാക്കണം. തിളപ്പിച്ചാറിയ വെള്ളം അല്ലെങ്കിൽ സീൽ ചെയ്ത കുപ്പികളിലെ വെള്ളം ഉപയോഗിക്കാം.

പൈപ്പ് വെള്ളം കുടിക്കരുത്. ദിവസവും കുളിക്കണം. ഫ്ലാറ്റും പരിസരവും വൃത്തി ആയി സൂക്ഷിക്കണം. കോട്ടൺ വസ്ത്രങ്ങൾ ഉപയോഗിക്കണം. വേനൽക്കാല രോഗങ്ങൾ അകറ്റാൻ ഹോമിയോ മരുന്നുകൾ വളരെ ഫലപ്രദമാണ്.

ഡോ.സിന്ധു മേരി ജേക്കബ്

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page