വേനൽച്ചൂട് അതികഠിനം, ഡൽഹിയിൽ 52.3 ഡിഗ്രി
- ന്യൂസ് ബ്യൂറോ , ഡൽഹി
- May 29, 2024
- 1 min read

ഉത്തരേന്ത്യയിലെ ഉഷ്‍ണതരംഗം അസഹ്യമായി തുടരുമ്പോൾ ഏറ്റവും ഉയർന്ന താപനില 52.3 ഡിഗ്രി സെൽഷ്യസ് ഡൽഹിയിലെ മുംഗേഷ്‍പൂരിൽ രേഖപ്പെടുത്തി. ഇന്നലെ നജഫ്‍ഗഢിൽ 49.8 ഡിഗ്രി സെൽഷ്യസ് വരെയെത്തി. പീതംപുര, പുസ്സ ഏരിയകളിലും 48 ഡിഗ്രിക്ക് മുകളിലാണ് താപനില. നഗരത്തിലെ റെഡ് അലർട്ട് നീട്ടിയിട്ടുണ്ട്.
ഇന്ത്യയുടെ മധ്യ മേഖലയിലും വടക്ക്-പടിഞ്ഞാറൻ മേഖലയിലും മെയ് 30 ന് ശേഷം ഉഷ്‍ണതരംഗത്തിന്‍റെ തീവ്രത ക്രമേണ കുറഞ്ഞു തുടങ്ങുമെന്നാണ് കാലാവസ്ഥാ കേന്ദ്രം പറയുന്നത്.










Comments