top of page

വിദ്യാർത്ഥികൾക്ക് മെട്രോയിൽ ഡിസ്ക്കൗണ്ട് അനുവദിക്കണമെന്ന് കേജരിവാൾ

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Jan 17
  • 1 min read
ree

ഡൽഹി മെട്രോയിൽ വിദ്യാർത്ഥികൾക്ക് ഇളവ് അനുവദിക്കണമെന്ന് ആം ആദ്‍മി പാർട്ടി കൺവീനറും മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കേജരിവാൾ. പ്രധാനമന്ത്രിക്ക് അയച്ച കത്തിലാണ് അദ്ദേഹം ഈ ആവശ്യം ഉന്നയിച്ചത്. 50 ശതമാനം ഇളവ് നൽകണമെന്നും, കേന്ദ്രവും സംസ്ഥാനവും അത് തുല്യമായി വഹിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. നല്ലൊരു ശതമാനം വിദ്യാർത്ഥികൾ സ്‍കൂളുകളിലും കോളേജുകളിലും എത്താൻ മെട്രോയെ ആശ്രയിക്കുന്നുണ്ടെന്നും, എന്നാൽ പലർക്കും താങ്ങാൻ കഴിയാത്ത വിധം നിരക്ക് ഉയർന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേന്ദ്ര സർക്കാരിനും ഡൽഹി സർക്കാരിനും തുല്യ പങ്കാളിത്തമുള്ള സംരംഭമാണ് ഡൽഹി മെട്രോ.


ree

വിദ്യാർത്ഥികൾക്ക് ബസ്സ് യാത്ര സൗജന്യമാക്കാൻ ആം ആദ്‍മി പാർട്ടി സർക്കാരിന് പ്ലാൻ ഉണ്ടെന്നും, തിരഞ്ഞെടുപ്പിന് ശേഷം അത് നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ സ്ത്രീകൾക്ക് ബസ്സ് യാത്ര സൗജന്യമാണ്. പൊതുജന താൽപ്പര്യത്തിലാണ് താൻ ഈ നിർദ്ദേശങ്ങൾ മുന്നോട്ടു വെക്കുന്നതെന്നും, അതിൽ രാഷ്‍ട്രീയമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.


Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page