വോട്ടർ സ്ലിപ്പ് ലഭിക്കാൻ SMS ചെയ്താൽ മതി
- ന്യൂസ് ബ്യൂറോ , ഡൽഹി
- May 22, 2024
- 1 min read
ന്യൂഡൽഹി: വോട്ടർമാർക്ക് വോട്ടർ സ്ലിപ്പ് ഫോണിൽ ലഭിക്കാൻ സൗകര്യമുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷന് മെസ്സേജ് അയച്ചാൽ മതി. ECI <space> നിങ്ങളുടെ വോട്ടർ ID നമ്പർ ടൈപ്പ് ചെയ്ത് 1950 എന്ന നമ്പറിൽ SMS ചെയ്താൽ മതി. നിങ്ങളുടെ പേരും സീരിയൽ നമ്പറും ബൂത്ത് നമ്പറും അടങ്ങുന്ന മെസ്സേജ് ഉടൻതന്നെ ലഭിക്കുന്നതാണ്.
ഡൽഹിയിൽ മെയ് 25 ശനിയാഴ്ച്ചയാണ് പോളിംഗ്. കടുത്ത ചൂടിൽ നിന്ന് വോട്ടർമാർക്ക് ആശ്വാസം നൽകാനുള്ള തയ്യാറെടുപ്പുകൾ എല്ലാ പോളിംഗ് ബൂത്തുകളിലും ഒരുക്കുന്നുണ്ട്. പോളിംഗ് ദിനത്തിൽ ഡൽഹിയിൽ താപനില 46 ഡിഗ്രി സെൽഷ്യസ് ആയിരിക്കുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്‍റെ പ്രവചനം.










Comments