top of page

വാട്ടർ ബില്ലിൽ ഉടൻ ആശ്വാസം; ലേറ്റ് ഫീസ് ഇളവ് ചെയ്യും

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Jul 12
  • 1 min read
ree

വാട്ടർ ബില്ലുകളിലെ ലേറ്റ് പേമെന്‍റ് സർചാർജ്ജ് 100 ശതമാനവും ഇളവ് ചെയ്യുന്ന കാര്യം ഡൽഹി സർക്കാർ സജീവമായി പരിഗണിച്ചു വരികയാണ്. ബില്ലിംഗ് പരാതികൾ വൻ തോതിൽ വർദ്ധിക്കുകയും കുടിശികകൾ കുമിഞ്ഞുകൂടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഈ നീക്കം.


ഇളവ് നൽകുന്ന സ്‍കീം രണ്ട് മാസത്തിനകം ആവിഷ്ക്കരിക്കുമെന്ന് ജലവകുപ്പ് മന്ത്രി പർവേഷ് വർമ്മ അറിയിച്ചു. ബില്ലിംഗ് സോഫ്റ്റ്‍വെയർ അപ്‍ഗ്രേഡ് ചെയ്യുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഗാർഹിക ഉപഭോക്താക്കൾക്ക് മത്രമായിരിക്കും ഇളവ് ലഭിക്കുക. ഗാർഹിക ഉഭോക്താക്കളുടെ മൊത്തം കുടിശിക 15,000 കോടി രൂപ കവിഞ്ഞെന്നാണ് കണക്ക്. വാണിജ്യ കുടിശിക 66,000 കോടി രൂപയും, സർക്കാർ ഡിപ്പാർട്ട്‍മെന്‍റുകളുടേത് 61,000 കോടി രൂപയുമാണ് പെൻഡിംഗ്. ലേറ്റ് പേമെന്‍റ് സർചാർജ്ജ് ഒഴിവാക്കുന്നത് കുടിശിക അടയ്ക്കാൻ ഗാർഹിക ഉപഭോക്താക്കളെ പ്രോത്സാഹിപ്പിക്കുമെന്നാണ് പ്രതീക്ഷ. പലരും ബില്ലുകൾ അടയ്ക്കാൻ മടിക്കുന്നത് ബില്ലിൽ വിശ്വാസം ഇല്ലാത്തതിനാൽ ആണെന്ന് ഒരു സീനിയർ ഉദ്യോഗസ്ഥൻ പറഞ്ഞു.


പെരുപ്പിച്ച ബില്ലാണ് വരുന്നതെന്ന ആരോപണം പതിവാണ്. കോവിഡ് ലോക്ക്‌ഡൗൺ കാലത്ത് താമസമില്ലാതെ അടച്ചിട്ടിരുന്ന വീടുകളിൽ പോലും കണ്ണ് തള്ളിക്കുന്ന ബില്ലാണ് വന്നത്.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page