വീട്ടിൽ വോട്ട് ചെയ്തവരിൽ മൻമോഹൻ സിംഗും എൽ.കെ. അദ്വാനിയും
- ന്യൂസ് ബ്യൂറോ , ഡൽഹി
- May 25, 2024
- 1 min read


ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്‍റെ ആറാം ഘട്ടത്തിൽ ഡൽഹിയിൽ ഇന്ന് വോട്ടെടുപ്പ് നടക്കുമ്പോൾ മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗ് കഴിഞ്ഞയാഴ്ച്ച തന്നെ തന്‍റെ വസതിയിൽ വോട്ട് രേഖപ്പെടുത്തി. 85 വയസ്സിന് മുകളിൽ പ്രായമായവർക്കാണ് വീട്ടിൽ വോട്ട് ചെയ്യാനുള്ള സൗകര്യം തിരഞ്ഞെടുപ്പ് കമ്മീഷൻ അനുവദിച്ചിരിക്കുന്നത്. 91 വയസ്സായ മൻമോഹൻ സിംഗിന് വാർധക്യ സഹജമായ അവശതകളമുണ്ട്. ഇൻഡിയ സഖ്യത്തിന്‍റെ സോംനാഥ് ഭാരതിയും ബിജെപി-യുടെ ബൻസൂരി സ്വരാജും ഏറ്റുമുട്ടുന്ന ന്യൂഡൽഹി ലോക്‌സഭാ മണ്ഡലത്തിലാണ് മൻമോഹൻ സിംഗിന്‍റെ വോട്ട്. മോത്തിലാൽ നെഹ്‌റു മാർഗ്ഗിലാണ് അദ്ദേഹത്തിന്‍റെ വസതി.
മുൻ ഉപരാഷ്‍ട്രപതി മൊഹമ്മദ് ഹമീദ് അൻസാരി, മുൻ ഉപപ്രധാനമന്ത്രി എൽ.കെ. അദ്വാനി, മുൻ കേന്ദ്രമന്ത്രി മുരളി മനോഹർ ജോഷി എന്നിവരും കഴിഞ്ഞയാഴ്ച്ച സ്വന്തം വസതികളിൽ വോട്ടവകാശം വിനിയോഗിച്ചു. ഡൽഹിയിൽ 85 വയസ് കഴിഞ്ഞ ഒരു ലക്ഷത്തോളം വോട്ടർമാർ ഉണ്ടെന്നാണ് കണക്കാക്കിയിരിക്കുന്നത്.










Comments