വികസന സൂചികയിലെ മുന്നേറ്റത്തിൽ ഉത്തരാഖണ്ഡ് കേരളത്തിനൊപ്പം
- പി. വി ജോസഫ്
- Jul 13, 2024
- 1 min read

നീതി ആയോഗ് ഇന്നലെ പുറത്തുവിട്ട 2023-24 ലെ സുസ്ഥിര വികസന ലക്ഷ്യ (SDG) സൂചികയിൽ കേരളവും ഉത്തരാഖണ്ഡും ഏറ്റവും മുന്നിൽ. 79 പോയിന്‍റ് എന്ന ടോപ്പ് റാങ്ക് കേരളം നിലനിർത്തിയപ്പോൾ ഉത്തരാഖണ്ഡ് ആ സ്ഥാനത്തേക്ക് എത്തുകയായിരുന്നു. 2019 ലെ ഒമ്പതാം സ്ഥാനത്തു നിന്നാണ് ഉത്തരാഖണ്ഡിന്‍റെ കുതിപ്പ്. സാമൂഹ്യ, സാമ്പത്തിക, പാരിസ്ഥിതിക മാനദണ്ഡങ്ങൾ കണക്കിലെടുത്താണ് സൂചിക നിർണയിക്കുന്നത്. സംസ്ഥാനങ്ങളുടെ പട്ടികയിൽ 57 പോയിന്‍റുള്ള ബീഹാറാണ് ഏറ്റവും പിന്നിൽ.
ദേശീയതലത്തിലുള്ള സൂചികയും മെച്ചപ്പെട്ടു. 2020-21 ൽ 66 പോയിന്‍റ് ആയിരുന്ന SDG സ്‍കോർ 2023-24 ൽ 71 പോയിന്‍റായി ഉയർന്നു. 2018 ലെ 57 പോയിന്‍റിൽ നിന്ന് ഓരോ വർഷവും ഇന്ത്യ ഗണ്യമായ പുരോഗതിയാണ് കൈവരിച്ചത്. ദാരിദ്ര്യ നിർമ്മാർജ്ജനം, സാമ്പത്തിക വളർച്ച മുതലായ രംഗങ്ങളിലെ പുരോഗതിയുടെ പിൻബലത്തിലാണ് സൂചികയിലെ മുന്നേറ്റം.
അടിസ്ഥാന അതിജീവനം ഇപ്പോൾ ഒരു പ്രശ്നമേ അല്ലെന്നും ആഗോളതലത്തിൽ നിർണയിച്ചിരിക്കുന്ന SDG ലക്ഷ്യം കൈവരിക്കുന്നതിലേക്ക് ഇന്ത്യ മുന്നേറുകയാണെന്നും നീതി ആയോഗിന്‍റെ CEO BVR സുബ്രഹ്മണ്യം വ്യക്താക്കി. കഴിഞ്ഞ 10 വർഷം കൊണ്ട് ഏകദേശം 25 കോടി ജനങ്ങൾ പട്ടിണി അകറ്റി ജീവിതനിലവാരം മെച്ചപ്പെടുത്തിയെന്ന് SDG റിപ്പോർട്ട് പുറത്തുവിട്ടുകൊണ്ട് അദ്ദേഹം പറഞ്ഞു.










Comments