വികാസ് പുരി സെന്റ് ജോർജ്ജ് യാക്കോബായ ദേവാലയത്തിൽ വിശുദ്ധ ഗീവറുഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാളും തിരുശേഷിപ്പ് വണക്കവും .
- ന്യൂസ് ബ്യൂറോ , ഡൽഹി
- Apr 26
- 1 min read

വികാസ്പുരി സെന്റ് ജോർജ്ജ് യാക്കോബായ സുറിയാനി ദേവാലയത്തിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാളും തിരുശേഷിപ്പ് വണക്കവും ഏപ്രിൽ മാസം 27 തിയതി നടത്തപെടും.
വൈകുന്നേരം 5.00 മണിയ്ക്ക് വികാസ്പുരി ഹസ്താലിലുള്ള അയ്യപ്പ പാർക്കിൽ നിന്ന് ഹോണ വാർ മിഷന്റ് മെത്രാപ്പോലിത്ത അഭിവന്ദ്യ യാക്കൂബ് മോർ അന്തോണിയോസ് തിരുമനസിന്റെ ആശീർവാദത്തോടെ ചെമ്പെടുത്തുള്ള റാസ ദേവാലയത്തിലേക്ക് പുറപ്പെടുന്നു.
06.30 ന് സന്ധ്യാ പ്രാർത്ഥനയും അഭിവന്ദ്യ തിരുമേനിയുടെ പ്രധാന കാർമ്മികത്വത്തിൽ വിശുദ്ധ മൂന്നിന്മേൽ കുർബ്ബാന. തുടർന്ന് ദേവാലയത്തിൽ സ്ഥാപിതമായ വിശുദ്ധ ഗീവർഗീസ് സഹദായുടെയുടെ തിരുശേഷിപ്പ് പേടകത്തിൽ നിന്ന് പുറത്തെടുക്കുകയും വിശ്വാസികൾക്ക് തിരുശേഷിപ്പ് മുത്തുവാനുള്ള അവസരം ഉണ്ടായിരിക്കുന്നതുമാണ്.
പെരുന്നാൾ സന്ദേശം, ജോർജിയൻ അവാർഡ് ദാനം, സ്നേഹവിരുന്ന് , കൊടിയിറക്ക് .
Comentarios