വികാസ്പുരി കേരള സ്കൂളിൽ സ്വാതന്ത്രദിനാഘോഷച്ചടങ്ങുകൾ
- ന്യൂസ് ബ്യൂറോ , ഡൽഹി
- Aug 14
- 1 min read

കേരള എഡ്യൂക്കേഷൻ സൊസൈറ്റിയും വേൾഡ് മലയാളി കൗൺസിലും ചേർന്ന് നടത്തുന്ന സ്വാതന്ത്രദിനാഘോഷച്ചടങ്ങുകൾ വികാസ്പുരിയിലുള്ള കേരള സ്കൂൾ അങ്കണത്തിൽ വച്ച് നടക്കും. സി.ആർ പി.എഫ് അഞ്ചാം ബറ്റാലിയൻ കമാൻഡർ ശ്രീ. സുരീന്ദർ കുമാർ മെഹ്‌റ ദേശീയപതാകയുയർത്തി സല്യൂട്ട് സ്വീകരിക്കും. തുടർന്ന് കേരള സ്കൂളിലെ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ വിവിധ കലാപരിപാടികൾ അരങ്ങേറും. പരേഡ്, ബാൻഡ്, മധുരപലഹാരവിതരണം എന്നിവ നടക്കും. കുട്ടികൾക്കിടയിൽ വളർന്നുവരുന്ന മയക്കുമരുന്നിനോടുള്ള ആസക്തി മാറ്റിയെടുക്കുന്നതിനായി വേൾഡ് മലയാളി കൗൺസിലും "വേണ്ട" എന്ന എൻ.ജി.ഒയും ചേർന്ന് നടത്തുന്ന ലഹരിവിരുദ്ധ ബോധവൽക്കരണവും ചടങ്ങിൽവച്ചു നടക്കുമെന്ന് സെക്രട്ടറി ശ്രീ. എം.ജി രാജശേഖരൻ നായർ അറിയിച്ചു. ചടങ്ങുകൾക്ക് വേൾഡ് മലയാളി കൌൺസിൽ ഇന്ത്യ റീജിയൻ പ്രസിഡന്റ് ശ്രീ. ശശി ധരൻ, സെക്രട്ടറി ശ്രീ. ഷിജു ജോസഫ്, ഗ്ലോബൽ വൈസ്.പ്രസിഡന്റ് ശ്രീ. ഡൊമിനിക് ജോസഫ് എന്നിവർ നേതൃത്വം നൽകും.










Comments