top of page

വൃക്ക സംബന്ധമായ രോഗങ്ങളും അവയ്ക്കുള്ള പ്രതിവിധികളും

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Oct 26, 2024
  • 1 min read
ree

ഹെൽത്ത് ടിപ്‌സ്

Dr. B K Thomas (Ayurveda and Naturopathy consultant).

Raga Ayurveda and Naturopathy,

Sector 7, Dwarka, New Delhi. Mob. 9540593349


ന്ന് ഭാരതീയ ജനതയെ ഏറ്റവും കൂടുതൽ മരണത്തിലേക്ക് തളി വിടുന്ന ഒരു മാരക രോഗം ആയി മാറിയിരിക്കുകയാണ് കിഡ്നി ഫെയ്‌ലിയർ. നേരത്തെ അത് യൂറോപ്യൻ ജനതയ്ക്ക് ആയിരിന്നു കൂടുതൽ എങ്കിൽ ഇന്ന് നമ്മുടെ ഭാരതത്തിലും എന്തിനേറെ, നമ്മുടെ കൊച്ചു കേരളത്തിലും സ്ത്രീ പുരുഷ ഭേദമന്യേ നീരാളി കണക്കെ പിടി മുറുക്കിയിരിക്കുന്നു.

കിഡ്നി രോഗമുള്ള അവസ്ഥ, കിഡ്നി ഫെയ്ലിയർ അങ്ങനെ രണ്ടു തരത്തിൽ ആണ് കിഡ്നി രോഗം വന്ന് കാണാറുള്ളത്. സമയത്ത് ആരംഭത്തിൽ തന്നെ കണ്ടെത്തിയാൽ പൂർണമായും സുഖപ്പെടുത്താവുന്ന ഒരു രോഗം ആണ് ഇത്. അല്ലാതെ പക്ഷം അത് കൂടി ക്രമേണ ഫെയ്‌ലിയറിലേക്ക് പോകുന്നു. അത് ക്രമേണ മരണത്തിലേക്കും.. ഡയാലിസിസ് ചെയ്യാൻ കഴിയും എന്നിരുന്നാലും അത് ഒരു ശാശ്വത പരിഹാരമല്ല. 50 ശതമാനത്തിനടുത്ത് വരെ ഉള്ള രോഗാവസ്ഥയെ ഡയറ്റും അതുപോലെ ആയുർവേദ/ പ്രകൃതി ചികിത്സ കൊണ്ടും ഫലപ്രദമായി നേരിടാൻ പറ്റും. അതിനായി ആദ്യം ചെയ്യേണ്ടത് ആർക്കൊക്കെ ഇത് വരാം എന്നുള്ളത് ഒന്ന് അറിഞ്ഞ് വയ്ക്കുക എന്നതാണ്. ആർക്കും വരാം എന്നിരുന്നാലും വരാൻ സാദ്ധ്യത ഉള്ള കുറെ ആളുകളെ നമുക്ക് ഒന്നു തരം തിരിക്കാം.

1. അമിത രക്തസമ്മർദ്ദം ഉള്ളവർ

2. നിയന്ത്രണാതീതമായ പ്രമേഹം ഉളളവർ

3. അലസ ജീവിത ശൈലി ഉളളവർ

4.അമിത മദ്യപാനശീലമുള്ളവർ

5. ശെരിയായ ഭക്ഷണ ശീലം ഇല്ലാതവർ

6. സ്വയം ചികിത്സ നടത്തുന്നവർ

7. മരുന്നുകളുടെയോ മറ്റോ പാർശ്വ ഫലങ്ങൾ കൊണ്ട് രോഗം വന്നവർ.


ഇങ്ങനെ ഉള്ള ആളുകൾ ഏറ്റവും കൂടുതൽ സൂക്ഷിക്കേണ്ടത് ഉണ്ട്, മേൽപറഞ്ഞ കാരണങ്ങൾ കഴിവതും ഒഴിവാക്കേണ്ടത് ആണ്.


എങ്ങനെ തിരിച്ചറിയാം


ഉറങ്ങിയെഴുന്നേൽക്കുമ്പോൾ മുഖത്തും കാലിലും കാണുന്ന നീര്, അതു മാറാതെ തന്നെ നിൽക്കുക, ക്ഷീണം, വിരൽകൊണ്ട് അമർത്തുമ്പോൾ ശരീരം കുഴിയുക, മൂത്ത്രത്തിൻ്റെ അളവ് കുറഞ്ഞു വരിക തുടങ്ങിയ ലക്ഷണങ്ങൾ മാറാതെ കണ്ടാൽ ആദ്യം സംശയ നിവാരണത്തിനായി ഒരു ബ്ലഡ് ടെസ്റ് ചെയ്യും, KFT അഥവാ RFT. ഇതിൽ നിന്നും ബേസിക് ആയ കാര്യങ്ങള് അറിയാൻ പറ്റും. അതുമായി ഒരു ഡോക്ടറെ ബന്ധപ്പെടുകയാണ് പിന്നീട് ചെയ്യേണ്ടത്. ഭയപ്പെടാതെ പ്രൊപ്പർ ആയ ഒരു ചികിത്സ രീതി ഉണ്ടാക്കി എടുക്കുകയാണ് ഇനി ചെയ്യേണ്ടത്.


ആയുർവേദവും നാച്ചുറോപതിയും ഈ രോഗത്തെ എങ്ങനെ കാണുന്നു, എങ്ങനെയൊക്കെയുള്ള ചികിത്സാരീതികൾ ആണ് ഉള്ളത് എന്ന് നമുക്ക് അടുത്ത ശനിയാഴ്ചത്തെ അദ്ധ്യായത്തിൽ തുടർന്ന് വായിക്കാം.

ree

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page