top of page

ലോൺ എടുക്കാൻ മൃതദേഹവുമായി ബാങ്കിലെത്തി, യുവതി അറസ്റ്റിൽ

  • Delhi Correspondent
  • Apr 19, 2024
  • 1 min read


ree

Viral News: മണിക്കൂറുകൾക്ക് മുൻപ് മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തിയ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. ബ്രസീലിലാണ് സംഭവം. മരിച്ച 68 കാരന്‍റെ പേരിൽ ലോൺ എടുക്കാനായിരുന്നു പദ്ധതി. എറിക വിയെറ ന്യൂനെസ് എന്ന സ്ത്രീയാണ് അതിബുദ്ധി കാണിച്ച് അറസ്റ്റിലായത്. തന്‍റെ അമ്മാവനാണെന്നും രോഗിയും അവശനുമാണെന്നും എറിക ബാങ്ക് ഉദ്യോഗസ്ഥരെ ധരിപ്പിക്കാനായിരുന്നു ശ്രമം.

എന്നാൽ കാര്യം മനസ്സിലാക്കിയ ബാങ്ക് ജീവനക്കാർ പോലീസിൽ വിവരമറിയിച്ചു. പോലീസ് അവരെ അറസ്റ്റ് ചെയ്തു. മരിച്ചയാളുമായി യുവതിക്ക് എന്തെങ്കിലും ബന്ധമുണ്ടോയെന്ന് അന്വേഷിക്കുമെന്ന് പോലീസ് പറഞ്ഞു.

ലോണിനുള്ള അപേക്ഷാ ഫോറം മൃതദേഹത്തെക്കൊണ്ട് പൂരിപ്പിക്കാനും ഒപ്പ് ഇടീയ്ക്കാനും പേന കൈയ്യിൽ പിടിപ്പിക്കാനുമൊക്കെ എറിക പണിപ്പെടുന്നുണ്ട്. ഇതിന്‍റെ CCTV ദൃശ്യങ്ങൾ ഇന്‍റർനെറ്റിൽ വൈറലായി.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page