ലിയോ മാർപാപ്പയുടെ സ്ഥാനാരോഹണം നാളെ
- ന്യൂസ് ബ്യൂറോ , ഡൽഹി
- May 17
- 1 min read

പുതിയ മാർപാപ്പയായി കർദ്ദിനാൾ കോൺക്ലേവ് തിരഞ്ഞെടുത്ത ലിയോ പതിന്നാലാമൻ ഔദ്യോഗികമായി നാളെ സ്ഥാനമേൽക്കും. നാളെ രാവിലെ പ്രാദേശിക സമയം 10 മണിക്ക് സെന്‍റ് പീറ്റേഴ്‌സ് ബസിലിക്ക ചത്വരത്തിൽ മാർപാപ്പയുടെ മുഖ്യ കാർമ്മികത്വത്തിൽ ദിവ്യബലി അർപ്പിക്കും. അതോടെ വി. പത്രോസിന്‍റെ പിൻഗാമിയായും റോമിന്‍റെ ബിഷപ്പായും ലിയോ മാർപാപ്പ ഔദ്യോഗിക ദൗത്യത്തിന് തുടക്കം കുറിക്കും. ദിവ്യബലി അർപ്പിക്കുന്നതിന് മുമ്പ് അദ്ദേഹം വി. പത്രോസിന്‍റെ കല്ലറയ്ക്കലെത്തി പ്രാർത്ഥന നടത്തും.
ദിവ്യബലിയിലും തുടർന്നുള്ള ചടങ്ങുകളിലും ആയിരക്കണക്കിന് വിശ്വാസികൾ സംബന്ധിക്കും. ഇന്ത്യയിൽ നിന്നുള്ള പ്രതിനിധി സംഘത്തിന് രാജ്യസഭാ ഉപാധ്യക്ഷൻ ഹരിവൻഷ് നേതൃത്വം നൽകും. അമേരിക്കയെ പ്രതിനിധീകരിച്ച് വൈസ് പ്രസിഡന്‍റ് ജെ.ഡി. വാൻസ് പങ്കെടുക്കും.










Comments