ലിയോ മാർപാപ്പക്ക് ലോകനേതാക്കളുടെ അനുമോദനം
- ന്യൂസ് ബ്യൂറോ , ഡൽഹി
- May 9
- 1 min read

പുതിയ മാർപാപ്പ ലിയോ പതിന്നാലാമന് ലോകനേതാക്കളുടെ അഭിനന്ദനങ്ങളും അനുമോദനങ്ങളും പ്രവഹിക്കുകയാണ്. നോർത്ത് അമേരിക്കയിൽ നിന്നുള്ള കർദ്ദിനാൾ റോബർട്ട് പ്രെവോസ്റ്റാണ് ഇന്നലെ മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ടത്. പെറുവിലെ ആർച്ച് ബിഷപ്പായി ദീർഘകാലം സേവനം അനുഷ്ഠിച്ചു. പുതിയ പോപ്പ് അമേരിക്കക്കാരനായതിൽ അഭിമാനമുണ്ടെന്ന് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു.
തന്നെ തിരഞ്ഞെടുത്ത കർദ്ദിനാൾമാരോടൊപ്പം മുഖ്യ കാർമ്മികനായി പുതിയ മാർപാപ്പ സിസ്റ്റീൻ ചാപ്പലിൽ ഇന്ന് ദിവ്യബലി അർപ്പിക്കും.










Comments