ലേഡീസ് ടോയ്‌ലറ്റിൽ സൂക്ഷ്‍മദർശിനി; ഡയറക്‌ടർ അറസ്റ്റിൽ
- ന്യൂസ് ബ്യൂറോ , ഡൽഹി
- Dec 18, 2024
- 1 min read

നോയിഡയിൽ ടീച്ചർമാരുടെ വാഷ്‍റൂമിൽ ഒളിക്യാമറ വെച്ച സ്‍കൂൾ ഡയറക്‌ടറെ അറസ്റ്റ് ചെയ്തു. പ്ലേ സ്‍കൂളിന്‍റെ സ്ഥാപക ഡയറക്‌ടർ നവനീഷ് സഹായ് ആണ് പിടിയിലായത്. വാഷ്‍റൂം കാഴ്ച്ചകൾ ലൈവായി മൊബൈലിലും ലാപ്‍ടോപ്പിലും കാണുന്നതായിരുന്നു ഇദ്ദേഹത്തിന്‍റെ പതിവ് ഹോബി. ഓൺലൈനിൽ 22,000 രൂപക്ക് വാങ്ങിയ സ്‍പൈ ക്യാമറ ടോയ്‌ലറ്റിലെ ബൾബ് ഹോൾഡറിൽ ഫിറ്റ് ചെയ്തായിരുന്നു എന്‍റർടെയിൻമെന്‍റ്.
നോയിഡ സെക്‌ടർ 70 ലെ ലേൺ വിത് ഫൺ എന്ന പ്ലേ സ്‍കൂളിലാണ് സംഭവം. ടോയ്‌ലറ്റിലെ വെളിച്ചത്തിൽ മങ്ങലുണ്ടായപ്പോൾ ഒരു ടീച്ചർ ബൾബിലേക്ക് സൂക്ഷിച്ചു നോക്കിയതോടെയാണ് ഡയറക്‌ടറുടെ ടെക്‌നോളജി വെളിച്ചത്തായത്. സ്‍കൂൾ കോർഡിനേറ്റർ പാരുളും കസ്റ്റഡിയിലാണ്. ചോദ്യം ചെയ്യലിൽ ഇരുവരും കുറ്റസമ്മതം നടത്തി.










Comments