top of page

ലോക രക്തദാന ദിനം.

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Jun 13
  • 3 min read
അനിൽ ടി. കെ,  ചെയർമാൻ, ബ്ലഡ്‌ പ്രൊവിഡഴ്സ് ഡ്രീം കേരള.
അനിൽ ടി. കെ,  ചെയർമാൻ, ബ്ലഡ്‌ പ്രൊവിഡഴ്സ് ഡ്രീം കേരള.

അനിൽ ടി. കെ., രക്ത ദാനത്തിന്റെ നാൾവഴികൾ

എന്റെ ജീവിതത്തിലെ ആദ്യത്തെ രക്ത ദാനം നടത്തിയത്,1992-ൽ, എറണാകുളം ജില്ലയിലെ, കോലഞ്ചേരി മെഡിക്കൽ മെഷീൻ ആശുപത്രിയിൽ ആയിരുന്നു.


1993-ലാണ് ചണ്ഡിഗഡ്, പഞ്ചാബിൽ ജോലി കിട്ടിയത്. അവിടെ വെച്ച് ചണ്ഡീഗഡ് പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റ്യൂട്ടിൽ ( PGI) മൂന്ന് വർഷത്തോളം രക്ത ദാനം നടത്തുവാൻ സാധിച്ചു.അതിനുശേഷം 1996 ൽ വടപളനി, ചെന്നൈയിൽ ജോലി ചെയ്തു. അവിടെയും അപ്പോളോ, സിംസ് ആശുപത്രികളിൽ ഒരു വർഷക്കാലം രക്ത ദാനം നൽകി.


1997-ൽ ആണ് ഡൽഹിയിലെത്തുന്നത്. ആദ്യം താമസിച്ചിരുന്നത് മുനീർക്കയിൽ ആയിരുന്നു.അവിടെ സുധാകരൻ ചേട്ടന്റെ ഹോട്ടലിൽ വെച്ചാണ് ഓ. ഷാജി കുമാർ നെ പരിചയപ്പെടുകയും, ഒരു രക്തദാന ഗ്രൂപ്പ് സംഘടന തന്നെ തുടങ്ങുന്നത്. അന്ന് മൊബൈൽ ഇല്ലാത്ത കാലമായിരുന്നു. അക്കാലത്ത് ശ്രീ ഷാജി കുമാർ ന്റെ കൈയിലും, എന്റെ കൈയിലും ബ്ലഡ് ഡൊണേഷൻ നടത്തുന്ന കുട്ടികളുടെ ലിസ്റ്റ്, ഞങ്ങൾ തയ്യാറാക്കിയിരുന്നു. അതിൻ പ്രകാരമാണ് ബ്ലഡ് ഡൊണേഷൻ ആവശ്യം വരുമ്പോൾ ഞങ്ങൾ രക്തദാതാക്കളെ എത്തിച്ചിരുന്നത്.


ree

ആ കാലഘട്ടങ്ങളിൽ, എയിംസ്, സഫ്ദർജംഗ് എന്നീ ആശുപത്രികളിൽ ആയിരുന്നു ഏറ്റവും അധികം ഞാൻ രക്ത ദാനം നൽകിയിട്ടുള്ളത്.

പിന്നീട് 1998-ൽ പുഞ്ച് ലോയ്‌ഡ് ലിമിറ്റഡ്-ൽ ജോലി ചെയ്യുവാൻ അവസരം ഉണ്ടായി.2005-ൽ ഡൽഹിയിൽ നിന്ന് എനിക്ക് തിരുവനതപുരത്തേക്ക് സ്ഥലം മാറ്റമായി.അവിടെ ശ്രീചിത്ര, കിംസ് ഹോസ്പിറ്റലുകളിൽ രക്ത ദാനം നടത്തുകയുണ്ടായി.


2006-ൽ ആന്ധ്രപ്രദേശ്, വിജയവാഡയിലേക്ക് സ്ഥലമാറ്റമായി. അവിടുത്തെ ജനറൽ ആശുപത്രി, മണിപ്പാൽ ഹോസ്പിറ്റൽ, എന്നീ പലഹോസ്പിറ്റലുകളിലും രക്തം ദാനം ചെയ്യുവാൻ കഴിഞ്ഞു. രക്തദാനം നടത്തിയ ഹോസ്പിറ്റലുകളുടെയും, സ്ഥാപനങ്ങളുടെയും പേരുകളുടെ ഒരു നീണ്ട നിരതന്നെയുണ്ട്. അവയെല്ലാം ഓരോന്നായി എഴുതുന്നതിനു പകരം ഞാൻ രക്തദാനം നടത്തിയ സംസ്ഥാങ്ങളുടെ പേരുകൾ മാത്രം എഴുതുന്നു. ഹരിയാന, രാജസ്ഥാൻ, ഉത്തർ പ്രദേശ്, മധ്യപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര എന്ന സംസ്ഥാങ്ങളിൽ എനിക്ക് രക്തം കൊടുക്കാൻ സാധിച്ചിട്ടുണ്ട്. അതിൽ ഒരുപാട് സന്തോഷവും ഉണ്ട്.  പ്രതിഭലം ഒന്നും ഇച്ഛിക്കാതെയാണ് ഈ സാമൂഹ്യ സേവനം നടത്തുന്നത്.


2012-ൽ ഡൽഹിയിൽ തിരിച്ചെത്തി. അതിനുശേഷം ഡൽഹിയിൽ ബ്ലഡ് കൊടുക്കാത്ത ഹോസ്പിറ്റലുകളില്ല. അതിനുശേഷമാണ് ഡൽഹിയിലെ കിഷൻഗഡ്-ൽ ഫോർട്ടിസ് ഹോസ്പിറ്റലിൽ ഒരു മലയാളി പെൺകുട്ടിക്ക് വേണ്ടി ബ്ലഡിന്റെ ആവശ്യം വന്നതിലൂടെയാണ് 2019 മാർച്ച് 15-ാം തീയതിയാണ് BPD KERALA-ക്ക് (ബ്ലഡ് പ്രൊവൈഡേഴ്സ് ഡ്രീം, കേരള) രൂപം നൽകുന്നത്. 1992 മുതൽ 2024 വരെ എനിക്ക് (66) പ്രാവശ്യം ബ്ലഡ് ഡൊണേഷനും, (15) പ്രാവശ്യം Platelets -ഉം ഡോണേറ്റ് ചെയ്യാൻ സാധിച്ചിട്ടുണ്ട്. ഡൽഹി ദക്ഷിണ ഇന്ത്യയിൽ വെച്ച് ഏറ്റവും കൂടുതൽ ബ്ലഡ് നടത്തുകയും, പ്ലാറ്റലറ്റ്, കൊടുക്കുകയും ചെയ്ത ഒരു വ്യക്തി കൂടിയാണ്. അങ്ങനെ ചെയ്യാൻ അവസരം കിട്ടിയതിൽ ഞാൻ ഒരുപാട് സന്തോഷവാനാണ്. ബി.പി.ഡി. കേരളയുടെ ഗ്രൂപ്പ് തുടങ്ങുമ്പോൾ ആദ്യത്തെ മെമ്പർ ആയിരുന്നു ശ്രീ സന്തോഷ് കുമാർ, അദ്ദേഹമാണ് ഇപ്പോഴും വൈസ് ചെയർമാൻ ആയിട്ടുള്ളത്.ബി.പി.ഡി. കേരളയുടെ ഒരു നെടുംതൂണാണ് അദ്ദേഹം. തുടക്കത്തിൽ നൂറ്റമ്പതോളം മെമ്പേഴ്സ് ഉണ്ടായിരുന്നു. ഇപ്പോൾ 10,228 മെമ്പേഴ്സ് ഉണ്ട്. പിന്നീട് ഉറക്കവും, ഊണും, ഇല്ലാതെ ചതിക്കാതെ നിന്ന് അണിനിരത്തി കൂടെ ചങ്ക് പോലെ മുന്നോട്ടുപോകുന്നു, നമ്മുടെ ഈ സംഘടനയെ.


സംസ്ഥാന ആദരവുകൾ ബി.പി.ഡി. കേരളയെ തേടിയെത്തി. ഇന്റർനാഷണൽ അവാർഡുകൾ തേടിയെത്തി.

കൂടാതെ ഡോക്ടറേറ്റ് പദവി ഈ സംഘടനയ്ക്ക് കിട്ടിയ വലിയ ഒരു അംഗീകാരം തന്നെയാണ്. അതിനുശേഷം ദേശീയ പുരസ്കാരവും ഈ സംഘടനക്ക് കിട്ടുകയുണ്ടായി. 16 രാജ്യങ്ങളിൽ പടർന്ന് പന്തലിച്ച് നിൽക്കുന്ന ഒരു പ്രസ്ഥാനം കൂടിയാണ് ബി പി ഡി കേരള.


ഓരോ വിളിയിലും ഓടിയെത്തുന്ന ചങ്കുകളാണ് ബിപി ഡി കേരളയുടെ നെടുംതൂണുകൾ. ബ്ലഡ് കൊടുക്കുമ്പോൾ ഒരു കാരണവശാലും പൈസ വാങ്ങിക്കുകയോ കോടുപ്പിക്കുകയോ ചെയ്യില്ല എന്ന് ഉറപ്പുവരുത്തുന്നു.


ഹെയർ ഡൊണേഷൻ, കോവിഡ് സമയത്ത് ഒരുപാട് രോഗികളെ ഹോസ്പിറ്റലിൽ എത്തിക്കുവാനും, ശവസംസ്കാരം നടത്തുവാനും ബി.പി.ഡി. കേരള മുന്നിട്ടിറങ്ങിയിരുന്നു. കിടപ്പുരോഗികൾക്ക് വാട്ടർ ബെഡ്, സ്റ്റിക്ക്, വാക്കർ, വീൽചെയർ, എന്നിവ ആവശ്യമുള്ളവർക്ക് സ്പോൻസർമാരെ കണ്ടെത്തി അവർക്ക് വേണ്ട സഹായം ചെയ്യാൻ സാധിച്ചിട്ടുണ്ട് എന്നും സന്തോഷപൂർവ്വം അറിയിക്കുന്നു.നിങ്ങൾക്കൊപ്പം എന്നും ഞങ്ങൾ ഉണ്ടായിരിക്കുന്നതാണ്, ഞങ്ങൾക്കൊപ്പം നിങ്ങളും ഉണ്ടായിരിക്കുമല്ലോ?


ഈശ്വരാനുഗ്രഹത്താൽ ജോലി തിരക്കിനിടയിലും സാമൂഹിക പ്രതിബദ്ധതയോടെ പ്രവർത്തിക്കുന്ന ഒരു പറ്റം സുമനസുകളുടെ കൂട്ടായ പ്രവർത്തനമാണ് ബി.പി.ഡി.യുടെ മുന്നോട്ടുള്ള യാത്രക്ക് ഊർജം പകരുന്നത്. ഇവരെ ( 15000, units ) പരം ബ്ലഡ് കൊടുക്കാൻ സാധിച്ചിട്ടുണ്ട്. അതുപോലെതന്നെ ( 650 യൂണിറ്റ്സ് ( PLATELET) കൊടുക്കാൻ സാധിച്ചിട്ടുഉണ്ട്.

ഞാൻ ഇപ്പോൾ ജോലി നോക്കുന്നത് ഇറോസ് ഗ്രൂപ്പിന്റെ എംഡിയുടെ ബോഡിഗാർഡ് ആയിട്ടാണ്.


ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് ബ്ലഡ് സെറ്റ് ചെയ്യുന്ന യിലാണ്. ഒരു യൂണിറ്റ് ബ്ലഡിനു വേണ്ടി 30, 40 ഡോണേഴ്സിനെ വിളിക്കുമ്പോൾ ആണ് ഒരു യൂണിറ്റ് സെറ്റ് ആകുന്നത്. ഒരു ദിവസം 15,20 റിക്വസ്റ്റുകൾ വരുമ്പോഴുള്ള അവസ്ഥ നിങ്ങൾ തന്നെ ആലോചിച്ചു നോക്കുക. തലേദിവസം ബ്ലഡ് എല്ലാം റെഡിയാക്കി രോഗിയുടെ ബൈസ്റ്റാന്റിന് ഡോണറിന്റെ ഫോൺ നമ്പർ കൊടുക്കുകയും, ഡോണറിന് രോഗിയുടെ ഫോൺ നമ്പർ കൊടുക്കുകയും ചെയ്യുന്നു. അതുപോലെതന്നെ രാവിലെ എഴുന്നേറ്റ് 6,7 മണിക്ക് എഴുന്നേറ്റ് എല്ലാ ഡോണേഴ്സിനേയും വിളിച്ചുപറഞ്ഞ് സമയത്തിന് എത്താൻ പറയും ഞാൻ. അല്ലെങ്കിൽ ഇടയ്ക്ക് അവർ മറന്നു പോകുന്നത് കാരണം കൊണ്ട്. രോഗിക്ക് ഒരു ടെൻഷനും ഉണ്ടാവുകയില്ല. കാരണം ഞാൻ ഡ്യൂട്ടി ചെയ്യുന്ന ഒരു വ്യക്തി കൂടിയാണ്. ബാത്റൂമിലും അവിടെ ഇവിടെയൊക്കെ പോയാണ് സെറ്റ് ചെയ്യുന്നത്. ഫാമിലിയുടെ കൂടെ റിലാക്സ് ചെയ്യാൻ പോലുമുള്ള സമയം കിട്ടാറില്ല. റിക്കോർഡുകൾ എല്ലാം റെഡിയാക്കി ഡെയിലി ഏറ്റവും കുറഞ്ഞത് ഒരു മണിയെങ്കിലും ആകും ഉറങ്ങുമ്പോൾ.


രാവിലെയും, വൈകിട്ടും പ്രാർത്ഥിക്കുമ്പോൾ പോലും കോൺസെൻട്രേഷൻ കിട്ടാറില്ല. ഏതെങ്കിലും കേസ് സെറ്റ് ആയില്ലെങ്കിൽ ആ ഹോസ്പിറ്റലിന്റെ അടുത്ത് ഏത് ഡോണേഴ്സ് ആണെന്ന് വില്ലിങ് എന്ന് മനസ്സിൽ പരുതി കൊണ്ടിരിക്കും. അതിനുശേഷം പ്രാർത്ഥന കഴിഞ്ഞ് പെട്ടെന്ന് അവരെ വിളിച്ച് സെറ്റ് ചെയ്യും. ബാത്റൂമിൽ പോകുമ്പോൾ പോലും ഇതാണ് ചിന്ത.


എനിക്ക് ഏറ്റവും കൂടുതൽ സന്തോഷം തോന്നുന്ന നിമിഷം. എല്ലാ രോഗികൾക്കും ബ്ലഡ് ഡൊണേഷൻ ചെയ്തവരുടെ ഫോട്ടോ ഇട്ടു തരുമ്പോൾ ആ ഫോട്ടോ ഗ്രൂപ്പിൽ അപ്ഡേഷൻ ചെയ്തു കഴിഞ്ഞാലുള്ള സന്തോഷം പറഞ്ഞാൽ അറിയിക്കാൻ പറ്റാത്തതാണ്.  പ്രതിഭലം ഒന്നും ഇച്ഛിക്കാതെയാണ് ഈ സാമൂഹ്യ സേവനം നടത്തുന്നത്.


ഏറ്റവും കുറഞ്ഞ ഒരു മാസത്തിൽ ഒരു 5000/രൂപ എങ്കിലും ബ്ലഡ് ഡൊണേഷൻ ചെയ്യാൻ വേണ്ടി ബ്ലഡ് ഡോണേഴ്സിന് എന്റെ സ്വന്തം കയ്യിൽ നിന്ന് കാശു മുടക്കേണ്ടി വരുന്നു. എങ്ങനെ എന്നാൽ കോളേജിൽ പഠിക്കാൻ പോകുന്ന കുട്ടികൾക്ക് ബൈക്കിന് എക്സ്പെൻസിന് വേണ്ടി കൊടുക്കേണ്ടി വരും. കൂടാതെ ചില റെയർ ഗ്രൂപ്പുകൾക്ക് വേണ്ടി 50, 60 കിലോമീറ്റർ പോകേണ്ട ഹോസ്പിറ്റലിൽ ഡോണേഴ്സിന് പണം നൽകേണ്ടി വരുന്നു. ചില സമയങ്ങളിൽ 4,5 ഡോണേഴ്സിനെ പറഞ്ഞു വിടുമ്പോൾ ടാക്സി വിളിക്കേണ്ടി വരുന്നു.അതോ വലിയ എക്സ്പെൻസ് ആയിരിക്കും. ഇതെല്ലാം ഓർക്കുമ്പോൾ തോന്നും ഈ പരിപാടി നിർത്താമെന്ന്.നിർത്താൻ ആണെങ്കിൽ മനസ്സും വരുന്നില്ല.രോഗികളുടെ വിളികൾ വരുമ്പോൾ നിർത്താനും വരുന്നില്ല.


ഏറ്റവും ഫീലിംഗ് ആയ സംഭവം ആലുവയിൽ ഒരു ഡോണർ വിളിച്ചിട്ട് പറഞ്ഞു സാർ എന്റെ മോള് ഹോസ്പിറ്റലിൽ അഡ്മിറ്റ് ആണ് എത്രയും പെട്ടെന്ന് 3000 രൂപ അടയ്ക്കണം. സാർ ഒന്ന് ഹെൽപ്പ് ചെയ്യണമെന്ന് പറഞ്ഞുകൊണ്ട്. ആ സമയത്ത് എനിക്ക് അദ്ദേഹത്തെ സഹായിക്കാൻ സാധിച്ചില്ല. അദ്ദേഹം ഗ്രൂപ്പ് വിട്ട് പോവുകയും ചെയ്തു. കുറച്ചുനാൾ കഴിഞ്ഞ് അദ്ദേഹത്തിന് ഞാൻ വീണ്ടും വിളിച്ചു ബ്ലഡ് നേഷനുവേണ്ടി. അദ്ദേഹം പറഞ്ഞു പുണ്യം ചെയ്തൽ വയറിന് വിശപ്പ് അടങ്ങില്ല സാർ എന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം ഫോൺ കട്ട് ചെയ്തു. അങ്ങനെയുള്ള ഒരുപാട് സംഭവങ്ങൾ വരാറുണ്ട്. എനിക്കും ഒരു പരിമിതിയുണ്ട്.


വേറെ ഒരു കാര്യം എന്തെന്നാൽ കേരളത്തിലുള്ളവർ ഒരുപാട് പേർ വിളിക്കും പൈസയ്ക്ക് വേണ്ടി, കുട്ടി ആശുപത്രിയിലാണ്,അമ്മയെ ആശുപത്രിയിൽ കൊണ്ടുപോകണമെന്ന് എല്ലാം പറഞ്ഞു, അല്ലെങ്കിൽ ചേട്ടൻ നു ആക്സിഡന്റ് പറ്റി എന്നെല്ലാം പറഞ്ഞു. ആളുകൾ വിചാരിക്കുന്നത് ഞാൻ ഡൽഹിയിൽ ഭയങ്കര മുതലാളി എന്നാണ്. അവർക്ക് അറിയില്ലല്ലോ അവരെപ്പോലെ എന്നെ സാധാരണ ജീവിതം നയിക്കുന്ന ഒരു വ്യക്തി ആണെന്ന്. എങ്കിലും കുറെ പേർക്കൊക്കെ ഞാൻ പറഞ്ഞു മനസ്സിലാക്കി കൊടുക്കും. ഞാനാരാണെന്നുള്ളത്.


ചെയർമാൻ

ടി കെ അനിൽ

ബ്ലഡ്‌ പ്രൊവിഡഴ്സ് ഡ്രീം കേരള

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page