ലോക മഹായുദ്ധകാലത്ത് വർഷിച്ച ബോംബ് പൊട്ടി; ജപ്പാനിൽ ഫ്ലൈറ്റുകൾ റദ്ദാക്കി
- ന്യൂസ് ബ്യൂറോ , ഡൽഹി
- Oct 3, 2024
- 1 min read

രണ്ടാം ലോക മഹായുദ്ധകാലത്ത് അമേരിക്ക വർഷിച്ച ബോംബ് ജപ്പാനിലെ വിമാനത്താവളത്തിനടുത്ത് ഇന്നലെ പൊട്ടിത്തെറിച്ചു. വർഷങ്ങളോളം മണ്ണിനടിയിൽ ആഴ്ന്നു കിടന്ന ബോംബാണ് പൊട്ടിയത്. തെക്കൻ ജപ്പാനിലെ മിയാസാകി എയർപോർട്ടിലാണ് സംഭവം. തീവ്രത കുറഞ്ഞ സ്‍ഫോടനമാണ് ഉണ്ടായത്. റൺവേയോട് ചേർന്ന് 23 അടി താഴ്ച്ചയുള്ള ഗർത്തം രൂപപ്പെട്ടു. വിമാനത്താവളം താൽക്കാലികമായി അടച്ചു. 80 ലധികം ഫ്ലൈറ്റുകൾ റദ്ദാക്കിയെങ്കിലും ആളപായമൊന്നും ഉണ്ടായില്ല. ഇതിന് മുമ്പ് 2009 ലും 2011 ലും ഒരു കെട്ടിട നിർമ്മാണ സ്ഥലത്ത് തീവ്രത കുറഞ്ഞ ബോംബുകൾ കണ്ടെത്തിയിരുന്നു. 2023 ലും പല ബോംബുകൾ കണ്ടെത്തി നിർവീര്യമക്കിയിട്ടുണ്ട്.
Comments