ലോക ഫുട്ബോൾ ദിനം ഡൽഹി മലയാളി അസോസിയേഷൻ വികാസ്പുരി-ഹസ്താൽ ഏരിയ കമ്മിറ്റി അവിസ്മരണീയമാക്കി
- ന്യൂസ് ബ്യൂറോ , ഡൽഹി
- 4 days ago
- 1 min read

ഡൽഹിയിലെ കനത്ത മഴയിലും ചോരാത്ത ആവേശമായി ഡൽഹി മലയാളി അസോസിയേഷൻ വികാസ്പുരി-ഹസ്താൽ ഏരിയ കുട്ടികൾക്കായി സംഘടിപ്പിച്ച ഒരു ദിവസത്തെ വേനലവധി ഫുട്ബോൾ കോച്ചിംഗ് ക്യാമ്പ്.വികാസ്പുരി കേരള സ്കൂൾ മൈതാനത്ത് ഇന്നലെ നടന്ന കോച്ചിംഗ് ക്യാമ്പിൽ 40 ഓളം കുട്ടികൾ പങ്കെടുത്തു. ക്യാമ്പ് ഡൽഹി മലയാളി അസോസിയേഷൻ ജനറൽ സെക്രട്ടറി ശ്രീ ടോണി കണ്ണമ്പുഴ കിക്കോഫ് ചെയ്തു, ഉദ്ഘാടനം നിർവഹിച്ചു. ഡൽഹി മലയാളി അസോസിയേഷൻ വൈസ് പ്രസിഡണ്ട് ശ്രീ രഘുനാഥൻ നായർ കെ ജി, കേരള സ്കൂൾ മാനേജർ ശ്രീ രാജശേഖരൻ നായർ, സെക്രട്ടറി ശ്രീ ശ്രീകുമാർ പിള്ള തുടങ്ങിയവർ പ്രസംഗിച്ചു. യൂത്ത് വിങ് കൺവീനർ രാഹുൽ ആർ നായർ പരിപാടികൾക്ക് നേതൃത്വം നൽകി.എ.ഐ.എഫ്.എഫ്, ലൈസൻസുള്ള പരിശീലകർ ക്യാമ്പിൽ കുട്ടികളെ പരിശീലിപ്പിച്ചു. പങ്കെടുത്ത കുട്ടികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.

എല്ലാ പരിപാടികളും വിജയത്തിലെത്തിക്കുന്നത് അതിനു പിറകിൽ പ്രവർത്തിക്കുന്നവരുടെ ഒരു കൂട്ടായ്മയാണ്. ആ കൂട്ടായ്മകൾക്ക് ഉണർവ് പകരാൻ എപ്പോഴും കരുതലുമായി ചിലർ കൂടെ ഉണ്ടാകാറുണ്ട്. ഈ പരിപാടി സ്പോൺസർ ചെയ്തിരിക്കുന്നത്, ശ്രീ അനിൽ കുമാർ, ഡയറക്ടർ, നമോകർ എന്റർപ്രൈസസ് ആണ്.
Comentários