റഷ്യൻ പ്രസിഡന്‍റ് രണ്ട് ദിവസം ഉത്തര കൊറിയയിൽ
- പി. വി ജോസഫ്
- Jun 18, 2024
- 1 min read

റഷ്യൻ പ്രസിഡന്‍റ് വ്ളാഡിമിർ പുട്ടിൻ രണ്ട് ദിവസത്തെ ഉത്തര കൊറിയൻ പര്യടനം ഇന്നാരംഭിക്കും. സൗഹൃദ സന്ദർശനമെന്ന് റഷ്യ വിശേഷിപ്പിക്കുന്ന പര്യടനത്തിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. കോവിഡ് മഹാമാരിക്ക് ശേഷം പ്യോങ്‌യാങ്ങിലെത്തുന്ന ആദ്യ വിദേശ നേതാവായിരിക്കും പുട്ടിൻ. കഴിഞ്ഞ വർഷം ഉത്തര കൊറിയൻ പ്രസിഡന്‍റ് കിം ജോങ് ഉൻ റഷ്യ സന്ദർശിച്ചിരുന്നു.
പ്യോങ്‌യാങ്ങിലെ ലൈഫ്-ഗിവിംഗ് ട്രിനിറ്റി ദേവാലയത്തിൽ പുട്ടിൻ സന്ദർശനം നടത്തും. ഉത്തര കൊറിയയിലെ ഏക ക്രിസ്ത്യൻ ദേവാലയമാണ് ഈ ഓർത്തഡോക്‌സ് ചർച്ച്.
ഉപപ്രധാന മന്ത്രി, വിദേശകാര്യ മന്ത്രി, പ്രതിരോധ മന്ത്രി എന്നിവരും പ്രസിഡന്‍റിനെ അനുഗമിക്കുന്നുണ്ട്.










Comments