റവ. ഡോ. മാത്യു കോയിക്കൽ സിബിസിഐ യുടെ പുതിയ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ
- റെജി നെല്ലിക്കുന്നത്ത്
- May 10, 2024
- 1 min read

ന്യൂ ഡൽഹി: ബാംഗളൂർ സെൻ്റ് ജോൺസിൽ കൂടിയ സിബിസിഐ സ്റ്റാൻഡിംഗ് കമ്മിറ്റി ഡൽഹി അതിരൂപതയുടെ ജുഡീഷ്യൽ വികാരി റവ. ഡോ. മാത്യു കോയിക്കലിനെ സിബിസിഐ യുടെ പുതിയ ഡെപ്യൂട്ടി സെക്രട്ടറിജനറലായിട്ടു നിയമിച്ചു. ഇദ്ദേഹം പാലാ രൂപതയിലെ കരിമ്പാനി ഇടവകയിൽ കോയിക്കൽ ജോസഫ് മേരി ദമ്പതികളുടെ മൂത്ത മകനാണു. റോമിലെ ലാത്രാൻ പൊന്തിഫിക്കൽ യൂനിവേഴ്സിറ്റിയിൽ നിന്നും കാനോൻ നിയമത്തിൽ ഡോക്ടറേറ്റ് നേടിയിട്ടുള്ള ഇദ്ദേഹം ഡൽഹി അതിരൂപതയുടെ വിവിധ ഇടവകളിൽ വികാരി ആയും അതിരൂപത ചാൻസലർ, അതിരൂപത സെക്രട്ടറി തുടങ്ങിയ വിവിധ ഉത്തരവാദിത്വങ്ങൾ വഹിച്ചിട്ടുണ്ട്










Comments