top of page

റിസൽട്ട് കാത്തിരിക്കുമ്പോഴുള്ള ടെൻഷനകറ്റാൻ ഫരീദാബാദ് രൂപതയുടെ ശിൽപ്പശാല

  • റെജി നെല്ലിക്കുന്നത്ത്
  • May 25, 2024
  • 1 min read
ree

പരീക്ഷാക്കാലം വിദ്യാർത്ഥികൾക്ക് എന്നും അങ്കലാപ്പിന്‍റെ കാലമാണ്, റിസൽട്ടിനായുള്ള കാത്തിരിപ്പാകട്ടെ ടെൻഷൻ കൂട്ടുകയും ചെയ്യും. എന്നാൽ അത്തരം സാഹചര്യങ്ങളെ സമചിത്തതയോടെ നേരിടാൻ കുട്ടികളെ പ്രാപ്തരാക്കുന്നതിന് ഫരീദാബാദ് രൂപത ഒരു ശിൽപ്പശാല സംഘടിപ്പിക്കുന്നു. #RRR’24 എന്ന് പേരിട്ടിരിക്കുന്ന ശിൽപ്പശാല രൂപതയിലെ സോഷ്യൽ സർവ്വീസ് ഡിപ്പാർട്ട്‍മെന്‍റും കാറ്റിക്കിസം ഡിപ്പാർട്ട്‍മെന്‍റും ചേർന്നാണ് സംഘടിപ്പിക്കുന്നത്.


ഫൊറോന തലത്തിൽ നടത്തുന്ന ശിൽപ്പശാല ആദ്യം 2024 ജൂൺ 2 ന് ജസോളയിലെ ലേഡി ഓഫ് ഫാത്തിമ ഫൊറോനാ പള്ളിയിലാണ് നടത്തുന്നത്. ജസോള ഫൊറോനയും ഫരീദാബ്ദ് കത്തീഡ്രൽ ഫൊറോനയും സംയുക്തമായാണ് നടത്തുക. ഈ രംഗത്തെ പരിചയ സമ്പന്നരായ വിദഗ്‌ധർ നേതൃത്വം നൽകും. മുൻ കേന്ദ്രമന്ത്രി ശ്രീ അൽഫോൻസ് കണ്ണന്താനം, അഡ്വ. ഡോ. കെ.സി.ജോർജ്ജ്, ലൈഫ് സ്‍കിൽ കോച്ച് ശ്രീ ജിതിൻ തോമസ് പാറേൽ, ഫാ.സ്റ്റാൻലി കോഴിച്ചിറ, ശ്രീ അനീഷ് അംബൂരി എന്നിവർ പങ്കെടുക്കും.


14 മുതൽ 21 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്ക് മാതാപിതാക്കളോടൊപ്പം പങ്കെടുക്കാം.രാവിലെ 10 മുതൽ വൈകിട്ട് 5 മണി വരെയാണ് ക്ലാസ്സുകൾ. ഒരാൾക്ക് 100 രൂപ തോതിൽ ഫീസ് നൽകി രജിസ്റ്റർ ചെയ്യാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും വേണ്ടി ബന്ധപ്പെടാം -ഫാ. സുനിൽ അഗസ്റ്റിൻ - 9633096529, ജിതിൻ ജോയ് - 9539033248


മറ്റ് ഫൊറോനകളിൽ ശിൽപ്പശാല നടത്തുന്ന തീയതിയും സ്ഥലവും പിന്നീട് പ്രഖ്യാപിക്കുന്നതാണ്.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page