top of page

റുപ്പെർട്ട് മർഡോക്ക് അഞ്ചാമത് വിവാഹിതനായി

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Jun 3, 2024
  • 1 min read
ree

ആഗോള മാധ്യമ സാമ്രാജ്യം അടക്കി വാഴുന്ന റുപ്പെർട്ട് മർഡോക്ക് വീണ്ടും വിവാഹിതനായി. 93 വയസ്സുള്ള മർഡോക്ക് ഇക്കഴിഞ്ഞ ശനിയാഴ്ച്ചയാണ് കാലിഫോർണിയയിലെ തന്‍റെ ഫാം ഹൗസിൽ വിവാഹച്ചടങ്ങ് നടത്തിയത്. 67 കാരിയായ റഷ്യൻ ബയോളജിസ്റ്റ് എലീന ഷുക്കോവയാണ് പുതിയ ഭാര്യ.


ഫോക്‌സ് ന്യൂസ്, വോൾ സ്‍ട്രീറ്റ് ജേണൽ, സൺ, ടൈംസ് എന്നിങ്ങനെ ആഗോളതലത്തിൽ മുൻനിരയിൽ നിൽക്കുന്ന മാധ്യമ സ്ഥാപനങ്ങളുടെ മാതൃ കമ്പനിയായ ന്യൂസ് കോർപ്പറേഷന്‍റെ ചെയർമാൻ എമിരറ്റസാണ് നിലവിൽ അദ്ദേഹം. കഴിഞ്ഞ വർഷം സ്ഥാനമൊഴിഞ്ഞ് ചെയർമാൻ സ്ഥാനം മകനെ ഏൽപ്പിച്ചിരുന്നു. മാധ്യമ വ്യവസായ രംഗത്ത് ആധിപത്യം പുലർത്തുന്ന മർഡോക്കിന് ആറ് മക്കളുണ്ട്.

മുൻ ഭാര്യമാരിൽ ഒരാളായ ചൈനക്കാരി വെൻഡി ഡെങ് വ്യവസായ പ്രമുഖർക്കായി ഒരുക്കിയ ഒരു വിരുന്നു സൽക്കാരവേളയിലാണ് അദ്ദേഹം പുതിയ വധുവിനെ കണ്ടുമുട്ടിയത്.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page