റോഡ് യാത്രക്കാർക്ക് ഭീഷണി ആയി മാറിയ മാനസിക രോഗിയെ BPD പ്രവർത്തകർ ഛത്തർപുർ ശാന്തി നികേതൻ ആശ്രമത്തിൽ എത്തിച്ചു
- ന്യൂസ് ബ്യൂറോ , ഡൽഹി
- May 15, 2024
- 1 min read

ന്യൂ ഡൽഹി,ഐ എൻ എ മാർക്കറ്റിന് മുൻപിലുള്ള റോഡ് ഡിവൈഡറിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മാനസിക വിഭ്രാന്തിയുള്ള ഒരു ചെറുപ്പക്കാരൻ കഴിഞ്ഞുകൂടുന്നതായി ബി പി ഡി ചെയർമാൻ, എറണാകുളം കൂട്ടായ്മയുടെ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിക്കുന്ന dr. അനിൽ ടി കെ യുടെ ശ്രദ്ധയിൽപെട്ടു. അതുവഴി സ്ഥിരം യാത്ര ചെയ്യുന്ന dr.അനിൽ ടി കെ , ഈ മാനസിക വിഭ്രാന്തിയുള്ള ചെറുപ്പക്കാരൻ റോഡിൽ സ്ഥിരമായി മാർഗ തടസം സൃഷ്ടിക്കുന്നതായി മനസിലാക്കുകയും, ഈ ചെറുപ്പക്കാരനെ സുരക്ഷിതമായി ഒര് സ്ഥലത്ത് എത്തിക്കണമെന്ന് മനസ്സിൽ കരുതുകയും ചെയ്തു. അതിനായി ചത്തർപ്പൂരിലുള്ള, ശാന്തി നികേതനിലെ പ്രസിഡന്റ് ശ്രീമതി അൻസിയുമായി സംസാരിക്കുകയും ചെയ്തു. തുടർന്ന് ഈ ചെറുപ്പക്കാരനെ അവിടെ എത്തിക്കുവാനുള്ള ശ്രമമായി. അതിനായി, ഡോ .അനിൽ ടി കെ, ഡി എം എ ആശ്രം സെക്രട്ടറി എം എസ് ജയിനുമായി സംസാരിച്ചു. ആശ്രമത്തെ രാജേഷ് എ ആർ അദ്ദേഹത്തിന്റെ കാർ വിട്ട് നൽകുകയും, കാറിൽ എം എസ് ജയിൻ, സുരേഷ് നൂറനാട്, പ്രകാശ് ബി എന്നിവർ ഇന്നലെ (14.05.2024)രാത്രി പതിനൊന്നു മണിയോടെ INA യിൽ എത്തി. അവിടെ കാത്തു നിന്നിരുന്ന ഡോ . അനിൽ ടി കെ യോടൊപ്പം ചെറുപ്പക്കാരനെ കാറിൽ കയറ്റി പന്ത്രണ്ട് മണിക്ക് മുൻപായി ശാന്തി നികേതനിൽ എത്തിച്ചു, അവിടുത്തെ പ്രവർത്തകരെ ഏല്പിച്ചു. ഉടൻ തന്നെ അവർ അദ്ദേഹത്തെ കുളിപ്പിക്കുകയും വസ്ത്രം നൽകി ഭക്ഷണം നൽകാനുള്ള തയ്യാറെടുപ്പും നടത്തി. തുടർന്ന് ഇന്ന് രാവിലെ അവർ മുടിയൊക്കെ വെട്ടി വൃത്തിയാക്കി ഡോക്ടറെ കാണിക്കുവാൻ ശ്രമിക്കുന്നു.










Comments