റോട്ട്‍വെയ്‌ലർ ഡോഗിന്‍റെ ആക്രമണം; സ്ത്രീ ഗുരുതരാവസ്ഥയിൽ
- ന്യൂസ് ബ്യൂറോ , ഡൽഹി
- Jul 8
- 1 min read

ഡെറാഡൂണിൽ റോട്ട്‍വെയ്‌ലർ ഡോഗിന്‍റെ ആക്രമണത്തിൽ സ്ത്രീക്ക് ഗുരുതര പരിക്ക്. 75 വയസുള്ള കൗസല്യാ ദേവിയെയാണ് അയൽക്കാരനായ നഫീസിന്‍റെ രണ്ട് വളർത്തു നായ്ക്കൾ കടിച്ചു കുടഞ്ഞത്. പതിവുപോലെ ക്ഷേത്ര ദർശനത്തിന് ഇറങ്ങിയതായിരുന്നു കൗസല്യാ ദേവി. ദേഹമാസകലം മുറിവേറ്റ അവരെ മകനാണ് ആശുപത്രിയിൽ എത്തിച്ചത്. അവർക്ക് 200 ലധികം സ്റ്റിച്ച് ഇടേണ്ടി വരുമെന്നാണ് ഡോക്‌ടർമാർ അറിയിച്ചത്. കൈകാലുകളിലും മുഖത്തുമൊക്കെ കടിയേറ്റ അവരുടെ ചെവികൾ മുറിഞ്ഞു വേർപെട്ടു. അസ്ഥികൾക്ക് പൊട്ടലുമുണ്ട്.
സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത പോലീസ് നഫീസിനെ കസ്റ്റഡിയിൽ എടുത്തു. അപകടകാരികളായ ഇനത്തിലുള്ള നായ്ക്കളെ വളർത്താൻ ആവശ്യമായ ലൈസൻസ് ഇയാൾക്ക് ഇല്ലെന്ന് പോലീസ് അറിയിച്ചു.
Comments