top of page

രജനീകാന്തിന്‍റെ വേട്ടയൻ: ഡിജിറ്റൽ അവകാശത്തിന് 90 കോടി

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Jun 13, 2024
  • 1 min read
ree

അഭിനയ ലോകത്തെ അതികായരായ രജനീകാന്തും അമിതാഭ് ബച്ചനും ഒന്നിക്കുന്ന വേട്ടയൻ എന്ന തമിഴ് ചിത്രത്തിന്‍റെ ചിത്രീകരണം അവസാന ഘട്ടത്തിലെത്തി. ചിത്രത്തിന്‍റെ സാറ്റലൈറ്റ് അവകാശം 65 കോടിക്കും, ഡിജിറ്റൽ അവകാശം 90 കോടിക്കും ഡീൽ ഉറപ്പിച്ചു. ഒക്‌ടോബർ 10 നാണ് റിലീസ് നിശ്ചയിച്ചിരിക്കുന്നത്. തീയേറ്ററിൽ പ്രദർശനം ഒരു മാസം പൂർത്തിയകുമ്പോൾ ആമസോൺ പ്രൈം വീഡിയോയിൽ റിലീസ് ചെയ്യും.


ടി.ജെ. ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മലയാളി താരങ്ങളായ ഫഹദ് ഫാസിലും മഞ്ജു വാര്യരും പ്രധാന റോളുകളിൽ അഭിനയിക്കുന്നുണ്ട്.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page