top of page

രാമായണ മാസം

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Jul 18
  • 1 min read
ree

രാമായണത്തിന്റ ശീലുകൾ ഭവനത്തിൽ നിറച്ചു കൊണ്ട് വീണ്ടും ഒരു രാമായണ മാസം കൂടി ആരംഭിക്കുകയായി.രാമായണ പാരായണം, ഭവനത്തിൽ, കഷ്ടനഷ്ടങ്ങൾ അകറ്റി, ഐശ്വര്യവും സമ്പൽ സമൃദ്ധിയും പ്രദാനം ചെയ്യും.


മുൻ വർഷങ്ങളെപ്പോലെ ഈ വർഷവും, നവോദയം ആർ കെ പുരം ശാഖ നടത്തുന്ന രാമായണ പാരായണം, 2025 ജൂലൈ 17 മുതൽ ആഗസ്ത് 16 വരെ ദിവസേന വൈകുന്നേരം 7:30 മണി മുതൽ നടത്തുന്നു.


ഈ വർഷത്തെ രാമായണ മാസാചരണം 2025 ജൂലായ് 17 വ്യാഴാഴ്ച വൈകുന്നേരം 7:30 മണി മുതൽ 3135/C3, Gate No.3, നെൽസൺ മണ്ഡേല റോഡ്, വസന്ത് കുഞ്ച്, ശ്രീ ഹരിശങ്കർ ജിയുടെ ഭവനത്തിൽ വച്ച് ശുഭാരംഭം കുറിചു. തദവസരത്തിൽ കവിയും കഥകളി സ്ക്രിപ്റ്റ് രചിതാവുമായ അമ്മ രാധ (ശ്രീമതി രാധാ മാധവൻ) യുടെ അനുഗ്രഹ പ്രഭാഷണം ഉണ്ടായിരുന്നു.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page