top of page

രാധാമാധവം ബാലഗോകുലം വാർഷിക പൊതുയോഗം

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Mar 31
  • 1 min read

Updated: Apr 1

ree

രാധാമാധവം ബാലഗോകുലത്തിന്റെ 2024-25 ലെ വാർഷിക പൊതുയോഗം 30/03/25 ന് നടന്നു. രക്ഷാധികാരി ശ്രീമതി രജിത ടി പി സ്വാഗതം ആശംസിച്ചുകൊണ്ട് ആരംഭിച്ച പൊതുയോഗം ബാലഗോകുലം ഡൽഹി എൻസിആർ അധ്യക്ഷൻ ശ്രീ. പി കെ സുരേഷ് ഉദ്ഘാടനം ചെയ്തു. ഇന്നത്തെ കാലഘട്ടത്തിൽ ബാലഗോകുലങ്ങളിൽ കുട്ടികൾ പങ്കെടുക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അദ്ദേഹം സംസാരിച്ചു.

ree

രാധാമാധവം ബാലഗോകുലത്തിന്റെ സുഗമമായ പ്രവർത്തനങ്ങൾക്കായി 2025-26 വർഷത്തേക്കുള്ള പ്രവർത്തക സമിതിയെ തിരഞ്ഞെടുത്തു.

ഗോകുല സമിതിയിലേക്ക് മോഹൻകുമാർ (രക്ഷാധികാരി), പ്രിയ രാജേന്ദ്രൻ, മധു വല്യമ്പത്ത് (സഹ രക്ഷാധികാരി), ധന്യ വിപിൻ (ബാലമിത്രം), സ്മിത അനീഷ് (സഹ ബാലമിത്രം), രജിത ടി പി (ഭഗിനി പ്രമുഖ്), സുകന്യ മിഥുൻ (സഹ ഭഗിനി പ്രമുഖ്) എന്നിവരെയും ഗോകുല രക്ഷാകർതൃ സമിതിയിയിലേക്ക് ലഞ്ചു വിനോദ് (അധ്യക്ഷ), രാജേന്ദ്രൻ സി, ശ്രീജേഷ് നായർ, മിഥുൻ മോഹൻ (ഉപാധ്യക്ഷൻ), സുശീൽ കെ സി (കാര്യദർശി), രാധാകൃഷ്ണൻ നായർ (രമേശ്‌), അനീഷ് കുമാർ (സഹ കാര്യദർശി), വിപിൻ ദാസ് (ട്രഷറർ) വിനോദ് നായർ (ജോ. ട്രഷറർ) എന്നിവരെയും

ഗോകുല സമിതിയിലേക്ക് ഹരിനന്ദൻ എ നായർ (പ്രസിഡന്റ്‌), ആർജ്ജ ജാൻവി (വൈസ് പ്രസിഡന്റ്), ശിവനന്ദ് രാജേഷ് (സെക്രട്ടറി), അശ്വിൻ എസ് നായർ (ജോയിന്റ് സെക്രട്ടറി) ധ്രുവ് വിനോദ് നായർ (ട്രഷറർ) ദക്ഷ് വിനോദ് നായർ (ജോ. ട്രഷറർ) വിവേകയുവ ജാഗ്രത സംയോജകൻ ആയി നിർമൽ സി ആർ, രാധമാധവം ബാലഗോകുലം മലയാള പഠന കേന്ദ്രങ്ങളുടെ സംയോജകരായി ഷാലി കെ ടി, ധന്യ വിപിൻ

ബാലഗോകുലം കയ്യെഴുത്തു മാസിക സംയോജകൻ ആയി ഗോകുൽ സി ആർ തുടങ്ങിയവരെ ബാലഗോകുലം ഡൽഹി എൻസിആർ അധ്യക്ഷൻ ശ്രീ. പി കെ സുരേഷ് ജി, സഹ രക്ഷാധികാരി ശ്രീ. മോഹൻകുമാർ ജി, ബാലഗോകുലം ദക്ഷിണ മദ്ധ്യ മേഖല കാര്യദർശി ശ്രീ. ഗിരീഷ് ജി, സഹ രക്ഷാധികാരി ശ്രീ. രാമചന്ദ്രൻ നായർ, ഉപാധ്യക്ഷൻ ശ്രീ. സുശീൽ കെ സി, മയിൽ‌പീലി സംയോജകൻ ശ്രീ. വിപിൻ ദാസ് പി തുടങ്ങിയവരുടെ സാന്നിധ്യത്തിൽ നടന്ന പൊതുയോഗം തിരഞ്ഞെടുത്തു.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page