രാധാമാധവം ബാലഗോകുലം 2025 ഓണാഘോഷവും കുടുംബ സംഗമവും
- ന്യൂസ് ബ്യൂറോ , ഡൽഹി
- Sep 30
- 1 min read

രാധാമാധവം ബാലഗോകുലത്തിന്റെ 2025 വർഷത്തെ ഓണാഘോഷവും കുടുംബ സംഗമവും, ഞായറാഴ്ച, 28/09/25 ന് ശ്രീനാരായണ കേന്ദ്ര സ്പിരിച്വൽ & കൾച്ചറൽ സെന്റർ ദ്വാരകയിൽ വെച്ച് ആഘോഷിച്ചു.
ബാലഗോകുലം കാര്യദർശി സുശീൽ കെ സി സ്വാഗതം ആശംസിച്ചുകൊണ്ട് തുടങ്ങിയ ആഘോഷ പരിപാടികൾ ബാലഗോകുലം ഡൽഹി എൻ സി ആർ പൊതുകാര്യദർശി ബിനോയ് ബി ശ്രീധരൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ബാലഗോകുലം അധ്യക്ഷ ലഞ്ചു വിനോദ് അധ്യക്ഷത വഹിച്ചു.

തുടർന്ന് ബാലഗോകുലം രക്ഷാധികാരിയും സംസ്ഥാന സഹരക്ഷാധികാരിയുമായ മോഹൻകുമാർ ഓണാഘോഷത്തിന് പിന്നിലുള്ള ഐതിഹ്യത്തെക്കുറിച്ച് ഗോകുലാംഗങ്ങളുമായി സംവദിച്ചു. ബാലഗോകുലം കുട്ടികളും മുതിർന്നവരും കലാകായിക പരിപാടികൾ അവതരിപ്പിച്ചു.
തുടർന്ന് ഗോകുലാംഗങ്ങളുടെ വീട്ടിൽ തയ്യാറാക്കിയ വിഭവസമൃദ്ധമായ സദ്യയോടു കൂടി മംഗളശ്ലോകം ചൊല്ലി ഓണാഘോഷ പരിപാടികൾക്ക് പരിസമാപ്തി ആയി.










Comments