രാത്രിയിൽ വാഹനം നിർത്തിയുള്ള പരിശോധന വേണ്ടെന്ന് ഗുരുഗ്രാം പോലീസ്
- ന്യൂസ് ബ്യൂറോ , ഡൽഹി
- May 31, 2024
- 1 min read

ഗുരുഗ്രാമിൽ രാത്രി വാഹനങ്ങൾ നിർത്തി പരിശോധിച്ച് ചലാൻ നൽകുന്ന നടപടി ഉടൻ നിർത്തലാക്കാൻ ട്രാഫിക്ക് പോലീസിന് നിർദ്ദേശം നൽകി. ട്രാഫിക് വിഭാഗം ഡെപ്യൂട്ടി പോലീസ് കമ്മീഷണർ വീരേന്ദ്ര വിജ് ആണ് ട്രാഫിക് പോലീസിന് ഈ ഉത്തരവ് നൽകിയിരിക്കുന്നത്. പൊതുജനങ്ങളിൽ നിന്ന് ലഭിച്ച പരാതികൾ കണക്കിലെടുത്താണ് നിർദ്ദേശം. പിഴ ഈടാക്കേണ്ടതായ അനിവാര്യ ഘട്ടങ്ങളിൽ ഉന്നത ഉദ്യോഗസ്ഥരുടെ അനുമതി വാങ്ങിയാണ് ചലാൻ കൊടുക്കേണ്ടത്. ഈ ഉത്തരവ് പാലിക്കാത്ത ട്രാഫിക് പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന അച്ചടക്ക നടപടി ഡിപ്പാർട്ട്‍മെന്‍റ് തലത്തിൽ സ്വീകരിക്കും.
രാത്രികാലത്ത് വാഹന ഗതാഗതം സുഗമമാക്കുന്നതിനും, യാത്രക്കാർക്ക് സുരക്ഷ ഒരുക്കുന്നതിനും, അപകടത്തിൽ പെടുന്നവരെ സഹായിക്കുന്നതിനും മറ്റുമാണ് ട്രാഫിക് പോലീസിനെ നിയോഗിക്കുന്നത്. എന്നാൽ അനാവശ്യമായി വാഹനങ്ങൾ തടഞ്ഞുനിർത്തി ട്രാഫിക്കിന് പല ഉദ്യോഗസ്ഥരും തടസ്സം വരുത്തുകയാണ് ചെയ്യുന്നതെന്ന് DCP ചൂണ്ടിക്കാട്ടി.










Comments