രാജ്യസഭയിൽ നോട്ടുകെട്ട്; അന്വേഷണം ആരംഭിച്ചു
- ന്യൂസ് ബ്യൂറോ , ഡൽഹി
- Dec 6, 2024
- 1 min read

രാജ്യസഭ ഇന്നലെ പിരിഞ്ഞപ്പോൾ 50,000 രൂപ വരുന്ന 500 രൂപയുടെ നോട്ടുകെട്ടുകൾ കണ്ടെത്തിയ സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു. കോൺഗ്രസ് എം.പി മനു അഭിഷേക് സിങ്‌വിയുടെ സീറ്റിൽ നിന്നാണ് പതിവു പരിശോധനക്കിടെ പണം കണ്ടെടുത്തത്. ഇക്കാര്യം സഭാധ്യക്ഷൻ ജഗദീപ് ധൻകറാണ് അംഗങ്ങളെ അറിയിച്ചത്. സീറ്റ് നമ്പർ 222 ൽ നിന്നാണ് പണം കിട്ടിയതെന്നും, അത് തെലങ്കാനയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട കോൺഗ്രസ് അംഗം അഭിഷേക് സിങ്‌വിയുടേതാണെന്നും അദ്ദേഹം അറിയിച്ചു. സുരക്ഷാ ഏജൻസികളിലെ ഉദ്യോഗസ്ഥർ അടങ്ങുന്ന ഉന്നതതല സമിതിയാണ് അന്വേഷണം നടത്തുന്നത്.











Comments