യമുനാ തീരം ഡൽഹിക്കാരുടെ ഇഷ്‍ടതീരമാക്കും
- ന്യൂസ് ബ്യൂറോ , ഡൽഹി
- Mar 20
- 1 min read

യമുനാ തീരത്ത് പാർക്ക് നിർമ്മിക്കാനും ഗ്രീൻ സ്‍പേസ് ഒരുക്കാനുമുള്ള തീരുമാനത്തിലാണ് ഡൽഹി ഡവലപ്‍മെന്‍റ് അതോറിറ്റി. നദീതീരത്ത് 370 ഏക്കറിൽ തയ്യാറാകുന്നത് ഡൽഹിയിലെ ഏറ്റവും വിശാലമായ പാർക്ക് ആയിരിക്കും. വാക്കിംഗിനും സൈക്കിളിംഗിനും യോഗക്കും മെഡിറ്റേഷനുമൊക്കെ ഇഷ്‍ടം പോലെ സ്ഥലവും സൗകര്യവും ഉണ്ടാകും.
പൂർത്തിയായാൽ ഡൽഹിയുടെ തെക്ക്-കിഴക്കൻ മേഖലയിലെ ഗ്രീൻ ബെൽറ്റ് വിസ്‍തൃതമാകും, അത് എയർ ക്വാളിറ്റി മെച്ചപ്പെടുത്താനും, അമിതമായ സമ്മർ ചൂട് നിയന്ത്രിക്കാനും സഹായകമാകും.










Comments