'യേശു പ്രോഫെറ്റ്' എന്ന ബജീന്ദർ സിംഗിന് ജീവപര്യന്തം
- ന്യൂസ് ബ്യൂറോ , ഡൽഹി
- Apr 1
- 1 min read

പഞ്ചാബിൽ യേശു പ്രോഫെറ്റ് എന്ന് സ്വയം വിശേഷിപ്പിച്ച പാസ്റ്റർ ബജീന്ദർ സിംഗിന് മൊഹാലിയിലെ കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. 2018 ലെ ഒരു ബലാൽസംഗ കേസിലാണ് വിധി. കേസ് രജിസ്റ്റർ ചെയ്തതു മുതൽ 42 കാരനായ ഇയാൾ പാട്യാല ജയിലിലാണ്. വിദേശത്ത് കൊണ്ടുപോകാമെന്ന് മോഹിപ്പിച്ച് നിരന്തരം പീഡിപ്പിച്ചു എന്നതാണ് ഒരു യുവതിയുടെ പരാതി. പീഡന രംഗങ്ങൾ വീഡിയോയിൽ പകർത്തി അതുവെച്ച് ഭീഷണിപ്പെടുത്തിയാണ് പീഡനം തുടർന്നത്.
Comments