top of page

യുവതലമുറ സഭയ്ക്കും സമൂഹത്തിനും മാതൃകയാകണം : ഫാദർ എബി ടി സാമുവേൽ

  • അനീഷ് തോമസ് TKD
  • Jul 15, 2024
  • 1 min read


ree

തണ്ണിത്തോട് :ഓർത്തഡോക്‌സ് ക്രൈസ്തവ പ്രസ്ഥാനം തണ്ണിത്തോട് ഡിസ്ട്രിക്‌ട് വാർഷിക സമ്മേളനം തേക്കുതോട് സെന്‍റ് തോമസ് ഓർത്തഡോക്സ് ദേവാലയത്തിൽ നടത്തപെട്ടു. ഭദ്രാസന യുവജനപ്രസ്ഥാനത്തിന്‍റെ വൈസ് പ്രസിഡന്‍റ് ആയ റവ.ഫാ. എബി.ടി സാമുവേൽ ഉദ്ഘാടനം ചെയ്തു. ഡിസ്ട്രിക്‌ട് പ്രസിഡന്‍റ് റവ.ഫാ. ബിപിൻ പാപ്പച്ചൻ അധ്യക്ഷത വഹിച്ചു. ഇടവക വികാരി റവ.ഫാ. ജോബിൻ യോഹന്നാൻ ശങ്കരത്തിൽ സ്വാഗതം അറിയിച്ചു. മുഖ്യ സന്ദേശം കേരള കൗൺസിൽ ഓഫ് ചർച്ച് കറന്‍റ് അഫയേഴ്‌സ് കമ്മീഷൻ സംസ്ഥാന വൈസ് ചെയർമാൻ ശ്രീ. അനീഷ് തോമസ് നടത്തി. ഏബൽ തോമസ് ബെന്നി (മാനേജർ, ബസേലിയ ഓർത്തഡോക്‌സ് സെന്‍റർ കുണ്ടറ, സ്റ്റുഡൻസ് സെക്രട്ടറി എം ജി ഓ എസ് എം)ക്ലാസ് നയിച്ചു. ഭദ്രാസന ജനറൽ സെക്രട്ടറി ശ്രീ. രഞ്ജു എം ജെ ജോയിൻ സെക്രട്ടറി ലീഡ ഗ്രിഗറി, ഭദ്രാസന ട്രഷറർ ശ്രീ. ഫിന്നി മുള്ളനിക്കാട്, കോന്നി മേഖല സെക്രട്ടറി ശ്രീ. ജോമോൻ കെ ജോസ് ഇടവക ട്രസ്റ്റി ശ്രീ. സി.ജി ജോയിക്കുട്ടി ചേടിയത്, ഡിസ്ട്രിക്‌ട് ഓർഗനൈസർ നിതിൻ പി സാജു, ഭദ്രാസന പ്രതിനിധി ജെസ്റ്റി വി ജോസ് എന്നിവർ പ്രസംഗിച്ചു.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page