top of page

യുവാക്കളുടെ ഭാവി കോൺഗ്രസ് സുരക്ഷിതമാക്കും: ചാണ്ടി ഉമ്മൻ എം എൽ എ.

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • May 19, 2024
  • 1 min read



ree

രാജ്യത്ത് വർധിക്കുന്ന തൊഴിലില്ലായ്മ തടയാനും രാജ്യം സുരക്ഷിതമാക്കി മാറ്റാനും കോൺഗ്രസിന് കഴിയുമെന്ന് ചാണ്ടി ഉമ്മൻ എം എല്‍‌ എ അഭിപ്രായപ്പെട്ടു.

ഡൽഹി തിരഞ്ഞെടുപ്പ് പ്രചരണ ത്തിൻെറ ഭാഗമായി മയൂർ വിഹാർ ഫേസ് ത്രീയിൽ വെച്ച് സൗത്ത് ഇന്ത്യൻ ഔട്ട് റീച്ച് മിഷൻ നടത്തിയ പ്രചരണ യോഗം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ചാണ്ടി ഉമ്മൻ.



പഠിച്ചിറങ്ങുന്ന ചെറുപ്പക്കാർക്ക് തൊഴിൽ അവകാശം ആയി അപ്രെന്റിഷിപ്പ്‌ എന്ന രീതിയിൽ കോൺഗ്രസ് ഉറപ്പ് നൽകുന്നു.

5000 കോടി സ്റ്റാർട്ട് ആപ്പ് പദ്ധതി കോൺഗ്രസ് കൊണ്ടുവരും.

ഒഴിവായി കിടക്കുന്ന നാൽപ്പത് ലക്ഷം തൊഴിൽ അവസരങ്ങൾ ഇന്ത്യയിൽ നികത്തും,

കൊച്ചു കുട്ടികളുടെ പോലും പങ്കാളിത്തം ഉറപ്പിക്കാൻ കഴിഞ്ഞ ഒന്നായിരുന്നു ഭാരത ജോഡോ യാത്ര എന്നും യുവാക്കളുടെ ഭാവി രാഷ്ട്രത്തിന്റെയും ജനാധിപത്യ മതേതര ഇന്ത്യയുടെയും ഭാവി സുരക്ഷിതമാക്കാൻ കോൺഗ്രസിന് ,ഇന്ത്യ മുന്നണിക്ക് ഡൽഹി മലയാളികൾ വോട്ട് ചെയ്യണമെന്നും ചാണ്ടി ഉമ്മൻ എം എല് എ അഭിപ്രായപ്പെട്ടു.


തുടർന്ന് പരിപാടിയുടെ ഭാഗമായി ലോക്സഭാ സ്ഥാനാർത്ഥി കുൽദീപ് കുമാറിന് വോട്ട് അഭ്യർഥിച്ചു കൊണ്ടുള്ള പ്രകടനവും ഭവന സന്ദർശനവും സിയൊമിന്റെ നേതൃത്വത്തിൽ നടത്തുകയുണ്ടായി.


സിയോം സെൻട്രൽ കോർഡിനേറ്റർ അഡ്വ. അൽജോ ജോസഫ് സ്വാഗതം ആശംസിച്ച സമ്മേളനത്തിൽ

പ്രചരണത്തിന്റെ ഭാഗമായി കേരളത്തിൽ നിന്നെത്തിയ കോൺഗ്രസ് നേതാക്കളായ പി.എൻ.വൈശാഖ്, അഡ്വ. ഒ. ജെ.ജനീഷ്‌,വൈശാഖ് എസ് ദർശൻ,രാജേഷ് ആർ., അഡ്വ. രവി ശങ്കർ,അസിം അലി തുടങ്ങിയവർ പ്രസംഗിച്ചു.


സിയോം കോർഡിനേറ്റർ മാരായ സ്കറിയ തോമസ്, സജി എം കോശി,ചെറിയാൻ ജോസഫ്, ബിജി തോമസ്, ജിഫിൻ ജോർജ്,

മാർട്ടിൻ ജോർജ്,ബിജു ജോൺ,എബ്രഹാം മാത്യു, തോമസ് കുറ്റിയാനിമറ്റം, സ്റ്റുഡൻറ് കോർഡിനേറ്റർ സൽമാൻ മച്ചിങ്ങൽ തുടങ്ങിയവർ പരിപാടികൾക്ക്‌ നേതൃത്വം നൽകി.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page