യെമനികൾക്കും യെമൻ രാജ്യത്തിനും നന്ദി
- സ്വന്തം ലേഖകൻ
- Apr 25, 2024
- 1 min read

യെമനില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയെ നേരിട്ടു കണ്ട് അമ്മ പ്രേമകുമാരി. അമ്മയും മകളും കാണുന്നത് 12 വർഷങ്ങൾക്ക് ശേഷം. ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരായ നാഫയ്ക്കും ദുഹയ്ക്കും ആക്ഷൻ കൌൺസിൽ സാമുവൽ ജറോമിനുമൊപ്പമാണു നിമിഷയെ കാണുന്നതിനായി പ്രേമകുമാരി ജയിലിലെത്തിയത്. അധികൃതരുടെ കൃപയാൽ മകൾ സുഖമായിരിക്കുന്നുവെന്ന് അവർ പറഞ്ഞു. വർഷങ്ങൾക്കുശേഷം മകളെ ജയിലിൽവച്ച് കണ്ടപ്പോഴുണ്ടായ വൈകാരിക നിമിഷങ്ങളും അവർ പങ്കുവച്ചു. ഇന്നലെ നടന്ന ആക്ഷൻ കൗണ്സിലിന്റെയ് മീറ്റിംഗിലും സാമുവലും നിമിഷയുടെ അമ്മ പ്രേമകുമാരിയും ഓൺലൈൻ ആയി യെമനിൽനിന്നും പങ്കെടുത്തുവെന്നു ആക്ഷൻ കൗൺസിലിന് വേണ്ടി ദിനേശ് നായർ അറിയിച്ചു.

യെമനിലെ സൻആ ജയിലിലെത്തിയാണ് പ്രേമകുമാരി മകളെ കണ്ടത്. സനയിലെ ജയിലില്‍ പ്രത്യേക മുറിയില്‍വെച്ചായിരുന്നു നിമിഷപ്രിയയുടേയും അമ്മയുടേയും കൂടിക്കാഴ്ച. വർഷങ്ങൾക്കുശേഷം മകളെ ജയിലിൽവച്ച് കണ്ടപ്പോഴുണ്ടായ വൈകാരിക നിമിഷങ്ങളും അവർ പങ്കുവച്ചു. ജയിലിൽവച്ച് കണ്ടപ്പോൾ നിമിഷപ്രിയ ഓടിവന്നു കെട്ടിപ്പിടിച്ചു. കല്യാണം കഴിച്ചുപോയശേഷം ആദ്യമായാണ് മകളെ കാണുന്നത്. ഭക്ഷണം കൊണ്ടുവന്നപ്പോൾ പരസ്പരം വിളമ്പിക്കഴിച്ചു. സഹതടവുകാരെയും ജയിൽ ഉദ്യോഗസ്ഥരെയും നിമിഷ പരിചയപ്പെടുത്തിയെന്നും പ്രേമകുമാരി പറഞ്ഞു. വളരെ വൈകാരിക നിമിഷമായിരുന്നു ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയെന്ന് സാമുവൽ ജെറോം അറിയിച്ചു. നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് അടുത്ത നടപടി എന്ന് ആഷിക് നാസർ അറിയിച്ചു ഗോത്രത്തലവൻമാരുമായുള്ള ചർച്ച പ്ലാൻ ചെയ്തു നടപ്പാക്കുമെന്നു ആക്ഷൻ കൌൺസിൽ മെമ്പർ ബാബു ജോൺ പറഞ്ഞു .

കൊല്ലപ്പെട്ട യമൻ പൗരൻ തലാൽ അബ്ദു മഹ്ദിയുടെ കുടുംബം ബ്ലഡ് മണി സ്വീകരിച്ചാൽ മാത്രം നിമിഷപ്രിയയുടെ മോചനമാകാമെന്ന അപ്പീൽ കോടതിയുടെ വിധിയിലെ സാദ്ധ്യത ഉപയോഗപ്പെടുത്തിയാണ് ചർച്ച നടക്കുന്നത് എന്ന് അഡ്വ. സുഭാഷ് ചന്ദ്രൻ പറഞ്ഞു. കഴിഞ്ഞ 4 വർഷക്കാലം നിമിഷയുടെ വധശിക്ഷയിൽ നിന്നുമുള്ള മോചനത്തിനായി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര ആക്ഷൻ കൌൺസിലിന്റെ ഒരു പ്രവർത്തന വിജയമായി ഇതിനെ കാണുന്നുവെന്നു മൂസമാസ്റ്റർ പറഞ്ഞു. . ഇനിയും നിമിഷയുടെ മോചനം സാധ്യമാകാൻ നമ്മൾ ഒരുമിച്ചു പ്രവർത്തിക്കേണ്ടതുണ്ട്. എല്ലാവരുടെയും സഹകരണം/ സഹായങ്ങൾ പ്രതീക്ഷിക്കുന്നു എന്നും ആക്ഷൻ കൌൺസിൽ കൺവീനർ ജയൻ പറഞ്ഞു










Comments