യൂട്യൂബിനെ വൈറലാക്കിയ സൂസൻ വോജിസ്ക്കി അന്തരിച്ചു
- പി. വി ജോസഫ്
- Aug 10, 2024
- 1 min read

യൂട്യൂബിന്‍റെ മുൻ CEO സൂസൻ വോജിസ്ക്കി (56) അന്തരിച്ചു. രണ്ട് വർഷമായി ശ്വാസകോശ കാൻസറിന് ചികിത്സയിലായിരുന്നു. ഭാര്യ എന്നതിലുപരി തന്‍റെ ഉത്തമ സുഹൃത്തുകൂടി ആയിരുന്നു സൂസനെന്ന് അവരുടെ ഭർത്താവ് ഡെന്നിസ് ട്രോപ്പർ പറഞ്ഞു. അഞ്ച് മക്കളുണ്ട്. ഗൂഗിളിന്‍റെ തുടക്കത്തിലെ ഉദ്യോഗസ്ഥരിൽ ഒരാളായ സൂസൻ യൂട്യൂബിന്‍റെഅമരത്തു നിന്ന് 2023 ഫെബ്രുവരിയിലാണ് സ്ഥാനമൊഴിഞ്ഞത്.










Comments