യാചകർക്ക് പണം കൊടുക്കുന്നവർ പണി ഇരന്നുവാങ്ങും
- ന്യൂസ് ബ്യൂറോ , ഡൽഹി
- Dec 16, 2024
- 1 min read
Updated: Dec 17, 2024

ഇന്ത്യയിലെ ഏറ്റവും ശുചിത്വമുള്ള നഗരമെന്ന ഖ്യാതിയാണ് ഇൻഡോറിനുള്ളത്. അതിനി ഭിക്ഷാടന മുക്ത നഗരമായും അറിയപ്പെടും. 2025 ജനുവരി 1 മുതൽ നഗരവീഥികളിൽ യാചകരെ കാണില്ല. യാചകർക്ക് ആരെങ്കിലും പണം കൊടുത്താൽ അവർക്കെതിരെ FIR ഉറപ്പായിരിക്കും. നഗരത്തിൽ ഭിക്ഷാടനം നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് ഇതിനകം ഇറക്കിയിട്ടുണ്ടെന്ന് ജില്ലാ കളക്‌ടർ അഷീഷ് സിംഗ് മാധ്യമങ്ങളെ അറിയിച്ചു. ഭിക്ഷ കൊടുക്കുന്നത് തെറ്റാണെന്നും, ഇൻഡോറിലെ ജനങ്ങൾ ആ തെറ്റിൽ പങ്കാളിയാകരുതെന്നും അദ്ദേഹം പറഞ്ഞു.
ഭിക്ഷാടന വിരുദ്ധ കാംപെയിൻ ഇൻഡോറിൽ ഊർജ്ജിതമായി നടത്താറുണ്ട്. തെരുവിൽ ഭിക്ഷയെടുക്കുന്ന ചിലർക്ക് സ്വന്തമായി കെട്ടിടമുണ്ടെന്നും, ചിലരുടെ മക്കൾ ബാങ്ക് ജോലിക്കാരാണെന്നും, ചിലർ പണം പലിശക്ക് കൊടുക്കാറുണ്ടെന്നും കാംപെയിനിന്‍റെ പ്രോജക്‌ട് ഓഫീസർ ദിനേശ് മിശ്ര പറഞ്ഞു. ജീവിക്കാൻ മാർഗ്ഗമില്ലാത്ത യാചകരെ പുനരധിവസിപ്പിക്കുകയും തൊഴിൽ നൽകുകയും ചെയ്യും.










Comments