മൻമോഹൻ സിംഗിന് രാഷ്‍ട്രത്തിന്‍റെ ബാഷ്പ്പാഞ്ജലി
- പി. വി ജോസഫ്
- Dec 28, 2024
- 1 min read

മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന് രാജ്യം അന്ത്യാഞ്ജലി അർപ്പിച്ചു. പൂർണ ഔദ്യോഗിക ബഹുമതികളോടെ ഡൽഹിയിലെ നിഗംബോധ് ഘട്ടിലാണ് അന്ത്യകർമ്മങ്ങൾ നടന്നത്. രാഷ്‍ട്രപതി ദ്രൗപതി മുർമ്മു, ഉപരാഷ്‍ട്രപതി ജഗ്‌ദീപ് ധൻകർ, പ്രധാനമന്ത്രി നരേന്ദ്ര മോദി, ഭൂട്ടാൻ പ്രധാനമന്ത്രി ത്‍ഷെറിംഗ് ടോബ്‍ഗെ എന്നിവർ ഉൾപ്പെടെ പ്രമുഖ നേതാക്കൾ ചടങ്ങിന് സാക്ഷ്യം വഹിച്ചു. മല്ലികാർജ്ജുൻ ഖാർഗെ, സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി മുതലായ ഉന്നത കോൺഗ്രസ് നേതാക്കളും അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തി.
ഡോ. മൻമോഹൻ സിംഗിനോടുള്ള ആദരസൂചകമായി രാജ്യത്ത് ഏഴ് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.










Comments