മഹാവീർ എൻക്ലേവ്: ബാലഗോകുലം ദക്ഷിണ മദ്ധ്യ മേഖലയിലെ രാധാമാധവം
- ന്യൂസ് ബ്യൂറോ , ഡൽഹി
- May 5
- 1 min read

ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ വിഷു ആഘോഷം 04 മെയ് 2025 ന് ദ്വാരക സെക്ടർ -7 ലെ ശ്രീനാരായണ സ്പിരിച്വൽ & കൾചറൽ സെന്ററിൽ വെച്ച് നടത്തുകയുണ്ടായി. ആഘോഷപരിപാടികൾക്ക് ബാലഗോകുലം ഡൽഹി എൻ സി ആർ സഹ രക്ഷാധികാരി ശ്രീ മോഹനകുമാർ ജി, ബാലഗോകുലം ദക്ഷിണ മദ്ധ്യ മേഖല അധ്യക്ഷൻ വി എസ് സജീവ് കുമാർ, പൊതു കാര്യദർശി ഗിരീഷ് എസ് നായർ, ബാലഗോകുലം അധ്യക്ഷ ലഞ്ചു വിനോദ് തുടങ്ങിയവർ ചേർന്ന് ഭദ്രദീപം തെളിയിച്ചുകൊണ്ട് തുടക്കം കുറിച്ചു. ബാലഗോകുലം അദ്ധ്യക്ഷ ലഞ്ചു വിനോദ് അധ്യക്ഷത വഹിച്ച്, കാര്യദർശി കെ സി സുശീൽ സ്വാഗതം ആശംസിച്ചു കൊണ്ട് തുടങ്ങിയ വിഷു ഗ്രാമോത്സവത്തിൽ വിഷുവിന്റെ പ്രാധാന്യത്തെ കുറിച്ചും ഐതിഹ്യങ്ങളെ കുറിച്ചും സർവ്വ ശ്രീ പി കെ സുരേഷ്, മോഹനകുമാർ, വി എസ്സ് സജീവ് കുമാർ, ഗിരീഷ് എസ് നായർ എന്നിവർ ഗോകുലാംഗങ്ങളുമായി സംവദിച്ചു.

ഗോകുലാംഗങ്ങൾ വിഷു കണിയൊരുക്കുകയും ചടങ്ങിൽ പങ്കെടുത്ത ഗോകുലാംഗങ്ങൾക്ക് ബാലഗോകുലം രക്ഷാധികാരി മോഹൻ കുമാർ വിഷു കൈനീട്ടം നൽകുകയും ചെയ്തു. തുടർന്ന് കുട്ടികളുടെയും മുതിർന്നവരുടെയും കലാ - കായിക പരിപാടികൾ ശ്രീ രാജേന്ദ്രൻജി ധന്യ വിപിൻജി എന്നിവരുടെ നേതൃത്വത്തിൽ അരങ്ങേറുകയും കുട്ടികൾക്കും പരിപാടികളിൽ വിജയിച്ചവർക്കും സമ്മാനങ്ങൾ കൊടുക്കുകയും ചെയ്തു. ഗോകുല കുടുംബാംഗങ്ങൾ തയ്യാറാക്കിയ വിഭവ സമൃദ്ധമായ സദ്യയും ഉണ്ടായിരുന്നു. പഹൽഗാം ഭീകരാക്രമണത്തിൽ ജീവൻ നഷ്ടമായവർക്ക് ശ്രദ്ധാഞ്‌ജലി അർപ്പിച്ചതിന് ശേഷം ആണ് ആഘോഷപരിപാടികൾ തുടങ്ങിയത്. ചടങ്ങിൽ ബാലഗോകുലം ഡൽഹി എൻ സി ആർ അധ്യക്ഷൻ പി കെ സുരേഷ് ജി മുഖ്യാതിഥിയായി പങ്കെടുത്തു.










Comments