മഹിളാ സമൃദ്ധി യോജനക്ക് മന്ത്രിസഭയുടെ അംഗീകാരം
- ന്യൂസ് ബ്യൂറോ , ഡൽഹി
- Mar 8
- 1 min read

അന്താരാഷ്‍ട്ര വനിതാ ദിനത്തിൽ ഡൽഹിയിലെ വനിതകൾക്ക് പ്രത്യേക സ്‍കീമിന് ഡൽഹി ഗവൺമെന്‍റ് അംഗീകാരം നൽകി. സമ്പത്തികമായി പിന്നോക്കം നിൽക്കുന്നഎല്ലാ സ്ത്രീകൾക്കും പ്രതിമാസം 2500 രൂപ നൽകുന്ന മഹിളാ സമൃദ്ധി യോജനക്കാണ് അംഗീകാരം. ഇത് നടപ്പാക്കാൻ 5,100 കോടി രൂപ ബജറ്റിൽ വക കൊള്ളിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി രേഖാ ഗുപ്‍ത അറിയിച്ചു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലുള്ള സമിതി ഈ സ്‍കീമിന്‍റെ നടത്തിപ്പിന് മേൽനോട്ടം വഹിക്കും. ഉടനെ ഒരു പോർട്ടൽ ലോഞ്ച്ചെയ്യുമെന്നും അതിലൂടെ ഗുണഭോക്താക്കൾക്ക് രജിസ്ട്രേഷൻ നടത്താമെന്നും രേഖാ ഗുപ്‍ത പറഞ്ഞു.
രണ്ടര ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനമുള്ള, 18 വയസിനും 60 വയസിനും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്കാണ് ഈ സ്‍കീമിന്‍റെ പ്രയോജനം ലഭിക്കുക.










Comments